മാരക ലഹരി ആംപ്യൂൾ വിറ്റയാൾ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ വ്യാപകമായി ലഹരി മരുന്ന് ആംപ്യൂളുകൾ വിറ്റുവന്നയാൾ പിടിയിൽ. കേശവദാസപുരം ലക്ഷ്മി നഗർ സാഗൈയിൽ സജിയെയാണ് (45) സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീം, ഡാൻസാഫ് സംഘങ്ങളുടെ സഹായത്തോടെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മാരക ഇനം മയക്കുമരുന്നുകൾ വിൽക്കുന്ന ഇയാളെക്കുറിച്ച് നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കേശവദാസപുരം റോഡിൽ ലഹരിമരുന്ന് കൈമാറാനെത്തിയ സമയത്താണ് 45 ആംപ്യൂളുകളുമായി പ്രതി അറസ്റ്റിലായത്.

പേരൂർക്കട എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം, ക്രൈം എസ്.ഐ രാകേഷ്, എസ്.ഐ അനീസ, സ്പെഷൽ ടീമംഗങ്ങളായ എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒമാരായ സജികുമാർ, വിനോദ്, ലജൻ എസ്.എസ്, വിനോദ്, സി.പി.മാരായ രൻജിത്ത്, ഷിബു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Deadly drug ampoule sold:Defendant in the hold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.