ന്യൂഡൽഹി: ഓൺലൈനിലൂടെ സൗഹൃദം നടിക്കുകയും നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെട്ട് യുവതികെള ഭീഷണിപ്പെടുത്തുകയും ചെയ്ത 21കാരൻ അറസ്റ്റിൽ. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പാവപ്പെട്ടവരും വിഷാദരോഗികളുമായ സ്ത്രീകളായിരുന്നു യുവാവിന്‍റെ ഇര. ഡൽഹി സൈബർ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.
ഇന്തോനേഷ്യൻ പെൺകുട്ടി ഷാഹ്ദാര പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡൽഹി സ്വദേശിയാണെന്ന് പരിചയപ്പെടുത്തി ടോക്ക് ലൈഫ് ആപ്പിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ ഒരു കൂട്ടായ്മയാണ് ഇവിടം.
നഗ്ന വിഡിയോകളും ചിത്രങ്ങളും നൽകിയാൽ പണം നൽകാമെന്ന് യുവാവ് ആദ്യം വാഗ്ദാനം ചെയ്തിരുന്നു. വീട്ടിലെ കഷ്ടപ്പാടുകളും മറ്റു പ്രശ്നങ്ങളും നേരിട്ടിരുന്നതിനാൽ പെൺകുട്ടി സമ്മതം നൽകി. എന്നാൽ, വാഗ്ദാനം നൽകിയ രീതിയിൽ പണം കൈമാറാൻ യുവാവ് തയാറായില്ല. പകരം കൂടുതൽ ചിത്രങ്ങളും വിഡിയോകളും നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് അന്വേഷിക്കുകയും പ്രതിയുടെ ഫോൺ നമ്പർ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിൽഷാദ് ഗാർഡൻ സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. െപാലീസ് നടത്തിയ റെയ്ഡിൽ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകൾ കണ്ടെത്തി. കൂടാതെ നിരവധി പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും പൊലീസ് പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്തതോടെ ടോക്ക് ലൈഫ് ആപ്പിലൂടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പെൺകുട്ടികളുമായി സൗഹൃദം നടിച്ച് തട്ടിപ്പിന് ഇരയാക്കിയതായി സമ്മതിച്ചു. ഇത്തരത്തിൽ 15ഓളം പെൺകുട്ടികളുമായി സൗഹൃദം നടിച്ചതായും മൂന്നുപേരെ കബളിപ്പിച്ചതായും 21കാരൻ മൊഴി നൽകി.
ഒരു വീട്ടിൽ കഴിഞ്ഞിരുന്നെങ്കിലും പ്രതി വീട്ടുകാരുമായി അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. മാസത്തിൽ രണ്ടുതവണ മാത്രമാണ് 21കാരൻ വീടിന് പുറത്തിറങ്ങുക. മറ്റു സമയങ്ങളിൽ മുറിയിൽ മൊബൈൽ ഫോണുമായി കഴിഞ്ഞുകൂടും. ആറുവർഷമായി തന്നോട് മകൻ മിണ്ടിയിട്ടില്ലെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഭക്ഷണവുമായി മുറിയിെലത്തുേമ്പാൾ മാത്രമാണ് മകനെ കാണാറുള്ളതെന്ന് മാതാവും പറയുന്നു. വർഷത്തിൽ ജന്മദിനത്തിൽ മാത്രമാണ് കുളിക്കാറുള്ളതെന്നും പിതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.