മൂന്നാർ: ജോലിക്കിടെ കാണാതായ തോട്ടം തൊഴിലാളിക്കായുള്ള അന്വേഷണം ഒരുവർഷം കഴിഞ്ഞിട്ടും ഫലംകണ്ടില്ല. കടലാർ ഈസ്റ്റ് ഡിവിഷനിലെ ധനശേഖറിനെയാണ് (38) കഴിഞ്ഞ വർഷം ഏപ്രിൽ 20ന് കണ്ണൻ ദേവൻ കമ്പനിയുടെ തോട്ടത്തിൽനിന്ന് ജോലിക്കിടെ കാണാതായത്.
രാവിലെ ഒമ്പതിന് മറ്റ് തൊഴിലാളികൾക്ക് ചായ വാങ്ങാൻ കാന്‍റീനിലേക്ക് പോയ ധനശേഖറിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഏപ്രിൽ പകുതിയോടെ കമ്പനിയുടെ സ്റ്റോറിൽനിന്ന് കീടനാശിനി മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിെൻറ ഭാഗമായി ചില തൊഴിലാളികളെ പൊലീസ് വിളിപ്പിച്ചിരുന്നു. ധനശേഖറിനെ വിളിച്ചിരുന്ന ദിവസമാണ് കാണാതാകുന്നത്. പിന്നീട് ആ ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കടുവ സാന്നിധ്യമുള്ള മേഖലയായതിനാൽ അപകടത്തിൽപെട്ടിരിക്കാമെന്ന് കരുതിയാണ് ആദ്യം അന്വേഷണം നടത്തിയത്. തോട്ടം തൊഴിലാളികളും പൊലീസും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തമിഴ്നാട്ടിലെ ബന്ധുവീടുകളിലും ധനശേഖർ എത്തിയതായി വിവരമില്ല. വന്യമൃഗങ്ങളുടെ ആക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഒരുവർഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താൻ കഴിയാത്തത് ദുരൂഹതയായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.