ചെങ്ങന്നൂർ: അമ്മ നൽകിയ ഗാർഹിക പീഡന പരാതിയിൽ ബി.എം.എസ് നേതാവായ മകൻ അറസ്റ്റിൽ. ബി.എം.എസ് ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ളാകശ്ശേരി ശാന്തഭവനത്തിൽ സുരേഷ്കുമാറിനെയാണ് (50) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ശാന്തകുമാരിയമ്മ (76) നൽകിയ പരാതിയിൽ കോടതി ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടാക്കി. ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു ബുധനാഴ്ച രാത്രി സുരേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.