കണ്ണൂർ: ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് ആയിരത്തോളം പേർ തട്ടിപ്പിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്.
കാസർകോട് ആലംപാടിയിലെ പി. മുഹമ്മദ് റിയാസ് (31), കോഴിക്കോട്എരിഞ്ഞിക്കിലിലെ വസിം മുനവറലി (35), മഞ്ചേരി പുളിയറമ്പിലെ സി. ഷെഫീഖ്, മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷെഫീഖ് (28) എന്നിവരാണ് അറസ്റ്റിലായതെന്ന് കണ്ണൂർ സിറ്റി അസി. പൊലീസ് കമീഷണർ പി.പി. സദാനന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2019ലാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച ലോങ് റിച്ച് ടെക്നോളജി സ്ഥാപനത്തിെൻറ പേരിലാണ് തട്ടിപ്പ് നടന്നത്. പ്രതിദിനം രണ്ട് മുതൽ അഞ്ചു ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒരാളിൽനിന്ന് ഒരു ലക്ഷം രൂപ വീതം 1000 പേരിൽ നിന്ന് പണം പിരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
ഇതിനു പുറമെ ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിനും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബംഗളൂരുവിലെ കമ്പനിപൂട്ടിയിട്ട് നാളേറെയായി. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തിക്കൊണ്ടിരുന്നത്. ഇതിൽ 34 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തെ മലപ്പുറത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിെൻറ ഭാഗമാണ് നിലവിലത്തെ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.