കൊണ്ടോട്ടി: ദുബൈയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താമരശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്ത് മർദിച്ച സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിമാനത്താവളത്തിലും പരിസരത്തുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം. തട്ടിക്കൊണ്ടുപോയ കാറിെൻറ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വാഹന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നാണ് വിവരം. വാഹനം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
പരാതിക്കാരനായ താമരശ്ശേരി സ്വദേശി 29കാരന് നല്കിയ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. ഒരുസംഘം തന്നെ കാറില്‍ ബലമായി തട്ടിക്കൊണ്ടുപോകുകയും മര്‍ദിച്ച് അവശനാക്കുകയും ബാഗുകളും ഫോണും കവരുകയും ചെയ്തെന്നായിരുന്നു യുവാവിെൻറ പരാതി. എന്നാല്‍, സ്വര്‍ണക്കടത്ത് സംഘമാണു സംഭവത്തിനു പിന്നിലെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.
കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം കടത്താൻ നേരേത്ത ഉറപ്പിച്ച തുകയില്‍ കൂടുതല്‍ ആവശ്യപ്പെട്ടതാണു യുവാവിനു നേരെയുണ്ടായ അതിക്രമത്തിനു കാരണം. വിമാനത്താവള ടെര്‍മിനലില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ യുവാവിനെ സമീപിച്ച സംഘം ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും വിമാനത്താവള പരിസരത്തുവെച്ചുതന്നെ സ്വർണം കൈവശപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.