ആലുവ: ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എടത്തല ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനറായ കണ്ണൂർ സ്വദേശി സാബിത്താണ് മരിച്ചത്. എടത്തല പഞ്ചായത്ത് പതിനാലാം വാർഡിൽ ചുണങ്ങംവേലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീടിന്‍റെ മുറ്റത്ത് വെള്ളിയാഴ്ച പുലർച്ചെ ആറോടെയാണ് കുത്തേറ്റ നിലയിൽ സാബിത്തിനെ കണ്ടത്.
കഴുത്തിനും വയറിനും കുത്തേറ്റ നിലയിലായിരുന്നു. സാബിത്തിനെ കൂടാതെ വീട്ടിൽ സുഹൃത്തുക്കളായ ദീപക്ക്, ഫഹദ് എന്നിവരും താമസിക്കുന്നുണ്ട്. കരച്ചിൽ കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോൾ സാബിത്ത് കുത്തേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടനെ സമീപത്തെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് തൊട്ടുമുമ്പ് ഒരാൾ ബുള്ളറ്റിൽ വന്ന് പോയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ബുള്ളറ്റിൽ വന്നയാൾ സാബിത്തിന്റെ ജിമ്മിലെ തന്നെ മറ്റൊരു ട്രെയിനറാണെന്ന് പൊലീസ് സംശയിക്കുന്നു. സാബിത്തുമായി അടുപ്പമുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.