കായംകുളം: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മലങ്കര കാത്തലിക് പള്ളിയിലും ഗവ. യു.പി സ്കൂളിലും മോഷണം നടത്തിയ സംഭവത്തിൽ അന്തർസംസ്ഥാന മോഷ്ടാവായ തമിഴ്നാട് കന്യാകുമാരി കിള്ളിയൂർ ചൂട്ടാൽ പാലവിള കുരിശടിക്ക് സമീപം പുല്ലുവിള പുതുവൽ പുത്തൻ വീട്ടിൽ ശെൽവരാജ് എന്ന ക്രിസ്റ്റഫറാണ് അറസ്റ്റിലായത്. ഒക്ടോബർ12 നായിരുന്നു സംഭവം.
മലങ്കര കാത്തലിക് പള്ളിയുടെ വാതിലിന്റെ പാളി പൊളിച്ച് അകത്തുകയറി വഞ്ചിക്കുറ്റിയിൽനിന്ന് 3000 രൂപയും സ്കൂളിലെ ഓഫിസ് കെട്ടിടത്തിന്റെ ഓടാമ്പൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ച 19,690 രൂപയും 7500 രൂപ വീതം വില വരുന്ന രണ്ട് മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. ഇയാൾ തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
ഒരിടത്തും സ്ഥിരമായി താമസിക്കില്ല. സി.സി ടി.വി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ ഇയാൾക്കായി ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശപ്രകാരം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരവെ തിരുവല്ല പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.