കോട്ടയം: അതിരമ്പുഴയിലെത്തിയത് കുറുവ സംഘമാണോയെന്നുറപ്പിക്കാൻ ഇവർ ജില്ലയിൽ നേരത്തേ നടത്തിയ കവർച്ചകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു. അഞ്ചുവർഷം മുമ്പ് അയർക്കുന്നത്ത് കുറുവസംഘം കവർച്ച നടത്തിയിരുന്നു. ഈ കേസിലെ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. ഇവരെല്ലാം നിലവിൽ ജയിലിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുമ്പ് നടന്ന കേസുകളിലെ പ്രതികളെ കണ്ടെത്താനും ശ്രമം തുടങ്ങി. അതേസമയം, അതിരമ്പുഴയിലെത്തിയത് കുറുവ സംഘമാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും കുറുവ സംഘത്തിെൻറ സാന്നിധ്യം ഇതുവരെ ഉറപ്പാക്കാനായിട്ടില്ലെന്നും ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.
അയർക്കുന്നത്ത് കുറുവ സംഘം നടത്തിയ മോഷണത്തിെൻറ ദൃശ്യങ്ങളുമായി സാമ്യം തോന്നിയതുകൊണ്ടാണ് അതിരമ്പുഴയിലേതും കുറുവയാണെന്ന് സംശയമുണ്ടായത്. എന്നാലിത് ഉറപ്പിക്കാനായിട്ടില്ല. മുഖം മറച്ചിട്ടുള്ളതിനാൽ സി.സി ടി.വിയിലുള്ളവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ട്. സമീപ ജില്ലകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്- എസ്.പി പറഞ്ഞു.
കുറുവ സംഘത്തിെൻറ പേരിൽ ജനങ്ങളിൽ ഭീതി പടർത്തരുതെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല. എസ്.പിയുടെയും ഡിവൈ.എസ്.പിമാരുടെയും നേതൃത്വത്തിൽ രാത്രികാല പട്രോളിങ് അരംഭിച്ചിട്ടുണ്ട്. കൂടുതൽ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ജാഗ്രത പുലർത്തുന്നതിെനാപ്പം സംശയാസ്പദ സാഹചര്യങ്ങളുണ്ടാൽ ഉടൻ പൊലീസ് സ്റ്റേഷനിൽ വിവരം നൽകണം. തെറ്റായ വിവരം നൽകുന്നത് അന്വേഷണം വൈകാനിടയാക്കും. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും എസ്.പി പറഞ്ഞു.
ചൊവ്വാഴ്ച കുറുവ സംഘാംഗമാണെന്ന സംശയത്തിൽ കുറവിലങ്ങാട് കടപ്പൂരിൽ നിന്നൊരാളെ നാട്ടുകാർ പിടികൂടിയിരുന്നു. എന്നാലിത് ജോലി അന്വേഷിച്ചെത്തിയ തമിഴ്നാട് സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് തിരുവഞ്ചൂർ പറമ്പുകരയിൽ പ്രായമായ നാടോടി സ്ത്രീയെ നാട്ടുകാർ കുറുവ സംഘമെന്ന സംശയത്തിൽ തടഞ്ഞുവെച്ചിരുന്നു. മണർകാട് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഈ സംഭവത്തിനും കുറുവ സംഘത്തിലെ സ്ത്രീയെ പിടികൂടിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നു. ചൊവ്വാഴ്ച പള്ളിക്കത്തോട്ടിലും സംഘമെത്തിയെന്ന തരത്തിൽ വ്യാജപ്രചാരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.