ലൈഫ്​ മിഷൻ കോഴക്കേസ്: ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

കൊച്ചി: വടക്കാഞ്ചേരി ലൈഫ്​ മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്​റ്റർ ചെയ്​ത കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്​ ചികിൽസാവശ്യത്തിന്​ ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്​. ഹൈകോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലാണ്​ ജാമ്യാപേക്ഷ.

ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ്​ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്​. എന്നാൽ, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത്​ തുടരന്വേഷണത്തെ ബാധിക്കുമെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ്​ നടപടി. പാസ്​പോർട്ട്​ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ ഏഴാം പ്രതി സന്തോഷ്​ ഈപ്പൻ നൽകിയ ഹരജിയും കോടതി തള്ളി. 

Tags:    
News Summary - Life Mission scam: Shivashankar's interim bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.