ആലപ്പുഴ: ഫേസ്ബുക്ക് വഴി വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ. തൃശൂർ അരണാട്ടുകര പാരികുന്നത്തു വീട്ടിൽ ഷബീർ അലിയെയാണ് (41) കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി 25,00,000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽനിന്ന് 1,35,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സംഭവം. സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ട നീലംപേരൂർ സ്വദേശികളെ എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തുകയും ആദ്യ പലിശയായി 1,35,000 രൂപ അടച്ചാൽ മാത്രമേ ലോൺ കിട്ടുകയുള്ളു എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. വിവിധ ഇടങ്ങളില്‍ ഒളിവിൽ കഴിയുന്നതിനിടെ ഇയാള്‍ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തൃശൂരിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തത്. കൊടകര, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.