ganga mohan raj 788

ഗംഗ, മോഹൻരാജ് 

സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

മംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കർണാടകയിലെ ഹെബ്ബഗോഡിയിൽ പട്ടാപ്പകൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. തിരുപാളയ സ്വദേശിനി ഗംഗയാണ് (27) കൊല്ലപ്പെട്ടത്. ഭർത്താവ് മോഹൻ രാജിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവിനൊപ്പം ഹെബ്ബഗോഡിയിലെ രാമയ്യ ലേഔട്ടിലാണ് ഗംഗ താമസിച്ചിരുന്നത്. ദമ്പതികൾ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മോഹൻ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഹെബ്ബഗോഡി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - man stabbed his wife to death in broad daylight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.