കാളികാവ്: സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി.
കാളികാവ് സ്വദേശിനിയുടെ പരാതിയെത്തുടർന്ന് കാളികാവ് പൊലീസാണ് യുവാവിനെ അറസ്റ്റുചെയ്തത്. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദാണ് (22) പിടിയിലായത്. പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളിൽപെട്ട യുവതികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്താണ് നഗ്നചിത്രം നിർമിക്കുന്നത്. ശേഷം സമൂഹമാധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും ചിത്രങ്ങൾ പ്രദർശിപ്പിച്ചതായാണ് പരാതി. പ്രതി നേരെത്തയും ഇത്തരം കുറ്റകൃത്യങ്ങളിൽ ഇടപെട്ടതായും സ്വന്തം ബന്ധുക്കളെവരെ കരുവാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സി.ഐ എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ സുബ്രഹ്മണ്യൻ, സി.പി.ഒമാരായ അൻസാർ, അജിത്, ജിതിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.