തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയുമായി ജിംനേഷ്യം ഉടമ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശികളായ മുണ്ടേങ്ങാട്ടിൽ നൗഫൽ (32), നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36), മേലേതിൽ വീട്ടിൽ ജസീം (27) എന്നിവരാണ് പിടിയിലായത്. മലപ്പുറം വട്ടക്കുന്നിൽ ജിംനേഷ്യം ക്ലബ് നടത്തുന്നയാളാണ് നൗഫൽ.
പൂത്തോളിലെ വിദേശമദ്യ വിൽപനശാലക്ക് സമീപം തൃശൂർ വെസ്റ്റ് എസ്.ഐ കെ.സി. ബൈജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. എ.എസ്.ഐ ബെന്നി, സി.പി.ഒമാരായ അഭീഷ് ആന്‍റണി, സി.എ. വിപിൻ, പി.സി. അനിൽകുമാർ, ശ്രീരാശ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.