ന്യൂഡൽഹി: നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് പ്രതികൾക്കൊപ്പമെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ഡൽഹിയിൽ 14കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ചെയ്യുകയായിരുന്നു. കുടുംബം പരാതി നൽകിയിട്ടും പൊലീസ് നിസ്സംഗത കാണിക്കുകയാണെന്നും ഒരു പ്രതിയുടെ പേര് മൊഴിയിൽ പറയരുതെന്ന് പൊലീസ് നിർബന്ധിച്ചതായും കുടുംബം പറയുന്നു.
ഗാസിയാബാദിലെ ഒമ്പതാം ക്ലാസുകാരിയാണ് അക്രമത്തിന് വിധേയമായത്. പ്രതികളിലൊരാളുമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ജൂലൈ 27ന് ഇയാൾ പെൺകുട്ടിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് പാർക്കിലേക്ക് പോകുകയും മറ്റു മൂന്നു പ്രതികളെ പരിചയപ്പെടുത്തുകയുമായിരുന്നു. ശേഷം
20കാരായ പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. പിന്നീട് ഡൽഹി കോണ്ട്ലിയിലെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു.
അക്രമത്തിന് ശേഷം പെൺകുട്ടിയെ മെയിൻ റോഡിൽ ഇറക്കിവിട്ടു. അക്രമം പുറത്തുപറഞ്ഞാൽ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയെങ്കിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. ഒരു പ്രതിയുടെ പേര് പരാതിയിൽ പറയരുതെന്നായിരുന്നു പൊലീസിെൻറ ആവശ്യം.
എന്നാൽ, കുടുംബത്തിെൻറ ആരോപണം പൊലീസ് നിഷേധിച്ചു. വീട്ടുകാരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പരാതിയിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ആരോഗ്യപരിശോധനക്ക് വിധേയമാക്കിയതായും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാെണന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.