പൊൻകുന്നം: വീട്ടമ്മയോട് മര്യാദലംഘനം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചിറക്കടവ് പാറാംതോട് കോളനി ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ അഭിലാഷിനെയാണ് (42) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയോട് മര്യാദ ലംഘനം നടത്തുകയും ഇവരുടെ ഭർത്താവിനെ ചീത്തവിളിക്കുകയുമായിരുന്നു.
അഭിലാഷിന്‍റെ ഭാര്യക്ക് വീട്ടമ്മ ഫോൺ വിളിക്കാൻ കൊടുത്തതിലെ വിരോധം മൂലമാണ് ഇയാൾ ഇവരുടെ വീട്ടിൽ കയറി ചീത്തവിളിച്ചത്.പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഒ എൻ. രാജേഷ് കുമാർ, എസ്.ഐ കെ.ആർ. റെജിലാൽ, എ.എസ്.ഐ പി.എം. ബിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.