പത്തനാപുരം: കൊല്ലം കേന്ദ്രീകരിച്ച് മണി ചെയിൻ തട്ടിപ്പ് നടത്തിയതിന് പിടിയിലായ യുവാവ് റിമാൻഡിൽ. കൊല്ലം കാവനാട് മതേതര നഗറിൽ സുബിൻ എ.സലീ(29)മിനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാഴി വടക്കേക്കര സ്വദേശിയായ വിനോദിെൻറ പരാതിയെ തുടര്‍ന്നാണ് നടപടി.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണിചെയിൻ, ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.നിക്ഷേപകരുടെ വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കമ്പനിയുടെ ഉടമസ്ഥർ ആരെന്നോ, മറ്റ് വിവരങ്ങളോ പണം നിക്ഷേപിക്കുന്നവർക്ക് അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിനോദിന് 27 ലക്ഷം രൂപയാണ് നഷ്ടമായത്. കമ്പനിയുടെ പാർട്ണർ ആക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് പൊലീസ് പറയുന്നു.
ഒളിവിലായിരുന്ന സുബിനെ ചെന്നൈയിലെ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. പത്തനാപുരം സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ എസ്. മധുസൂദനൻ, മനീഷ്, സന്തോഷ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.