കൊടുക്കാനുള്ളത്​ 4 കോടി മാത്രമെന്ന്​ മോൻസൺ; ആനക്കൊമ്പ് 'ഒറിജിനലാണോ' എന്ന്​ പരിശോധിക്കും

പുരാവസ്തു ഇടപാടിന്‍റെ പേരിൽ നിക്ഷേപം സ്വീകരിച്ച്​ തട്ടിപ്പ്​ നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാര്‍ക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും അഞ്ച്​ പരാതിക്കാർക്കുമായി നൽകാനുള്ളത് 4 കോടി മാത്രമാണെന്നും മോന്‍സണ്‍ പറഞ്ഞു.

4 കോടി വാങ്ങിയതിന് കരാറുണ്ട്. ഇതിൽ 75 ലക്ഷം രൂപ സഹായി ഷിബുവിന്‍റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ബാക്കി പണമായി നേരിട്ട് വാങ്ങി. ഇന്നലെ മൂന്നു മണിക്കൂറാണ് മോന്‍സണെ ചോദ്യം ചെയ്തത്. രക്തസമ്മർദ്ദം കൂടിയതിനാൽ ചോദ്യം ചെയ്യൽ ഒമ്പത് മണിയോടെ നിർത്തിവയ്ക്കുകയായിരുന്നു. അതേസമയം മോൻസന്‍റെ പേരിലുള്ള അക്കൗണ്ടുകളിൽ ബാക്കിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്തയച്ചു. മോൻസന്‍റെ സഹായികളുടെയും ജീവനക്കാരുടെയും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും ക്രൈംബ്രാഞ്ച്​ പരിശോധിക്കുന്നുണ്ട്​.

മോൻസൺ മാവുങ്കലിനെ മൂന്നു ദിവസത്തേക്കാണ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പിനായി മോൻസനെ ഇന്ന് ചേർത്തലയിലെ വീട്ടിൽ കൊണ്ടുപോയേക്കും. മോൺസനെതിരെ പരാതി നൽകിയവരോട്​ ക്രൈംബ്രാഞ്ച്​ ഒാഫീസിൽ എത്താൻ അറിയിപ്പ്​ നൽകിയിട്ടുണ്ട്​. അന്വേഷണ ഉദ്യേഗസ്​ഥർക്ക്​ മൊഴി നൽകാൻ നേരി​ട്ടെത്താനാണ്​ ആവശ്യപ്പെട്ടിട്ടുള്ളത്​.

മോൻസന്‍റെ വീട്ടിൽ നിന്ന്​ ക​ണ്ടെത്തിയ ആനക്കൊമ്പ് യാഥാർഥമാണോ എന്ന്​ സംസ്ഥാന വനം വകുപ്പും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സംഘവും പരിശോധിക്കും. വന്യജീവികളുടെ അവശിഷ്ടങ്ങൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്​.

കൂടുതൽ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലിെൻറ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. അ​നൂ​പ് വി. ​മു​ഹ​മ്മ​ദ്, യാ​ക്കൂ​ബ് പാ​റ​യി​ൽ, എം.​ടി. ഷെ​മീ​ർ, സ​ലീം എ​ട​ത്തി​ൽ എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ന​ൽ​കി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഇ​വ​രി​ൽ​നി​ന്ന് വി​ശ​ദ മൊ​ഴി​യെ​ടു​ത്തു. പ്ര​ധാ​ന​മാ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന ശ​ബ്്ദ​രേ​ഖ​ക​ളും വി​ഡി​യോ​ക​ളു​മാ​ണ് കൈ​മാ​റി​യ​ത്. ഇ​ത് കൂ​ടാ​തെ ബാ​ങ്ക് രേ​ഖ​ക​ൾ, പ​രാ​തി​ക​ൾ പു​റ​ത്തു​വ​ന്ന​ശേ​ഷം ത​ട്ടി​പ്പി​നി​ര​യാ​യ കൂ​ടു​ത​ൽ​പേ​ർ ബ​ന്ധ​പ്പെ​ട്ട​തിെൻറ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ക്രൈം​ബ്രാ​ഞ്ച് സം​ഘം ആ​രാ​ഞ്ഞു. മൊ​ബൈ​ലി​ലും ലാ​പ്ടോ​പ്പി​ലു​മു​ള്ള എ​ല്ലാ തെ​ളി​വു​ക​ളും കൈ​മാ​റി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ​വി​ശ്വാ​സ​മു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ധാ​ന ധ​ന​കാ​ര്യ​സ്ഥാ​പ​നം ത​ട്ടി​പ്പി​ൽ ഇ​ട​പെ​ട്ട വി​വ​ര​ങ്ങ​ളും കൈ​മാ​റി​യെ​ന്ന്​ അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Monson says only Rs 4 crore is due

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.