മുംബൈ: കൊലക്കേസിൽ ജയിലിൽനിന്നിറങ്ങിയ പ്രതി വീണ്ടും കൊലക്കേസിൽ അറസ്റ്റിൽ. 40കാരനായ സാഗർ യാദവാണ് കൊലപാതകത്തിന് പിന്നിൽ.
2016ൽ കൊലപാതക കുറ്റത്തിന് തലോജ ജയിലിൽ പോയ സാഗർ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. എന്നാൽ ഒരാഴ്ചമുമ്പ് മുംബൈയിലെ ഒരു സ്ത്രീയെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച ക്രൈം ബ്രാഞ്ച് യൂണിറ്റ് വി ടീം സാഗറിനെ അറസ്റ്റ് ചെയ്തു. 2016ലും ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾ ജയിലിലാകുന്നത്.
52കാരിയായ ശോഭ സോണിയാണ് കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചും കല്ലുകൊണ്ട് തലക്കടിച്ചുമായിരുന്നു കൊലപാതകം. ശോഭയുടെ കൈകാലുകൾ ബെൽറ്റുകൊണ്ട് ബന്ധിച്ചിരുന്നു. വസ്ത്രങ്ങൾ അലങ്കോലമാക്കിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിനെ തുടർന്ന് കുടുംബവുമായി പിണങ്ങിയായിരുന്നു സ്ത്രീയുടെ താമസം. പിന്നീട് ഭർത്താവുമായി അകന്നു. ലോക്ഡൗണിൽ ജോലിയും നഷ്ടമായി. പിന്നീട് ഭിക്ഷയെടുത്തായിരുന്നു ഇവരുടെ ജീവിതം.
കുറ്റകൃത്യം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച മാർബുർദിലെ മദ്യശാലക്ക് സമീപത്തുനിന്ന് ഇയാളെ പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ ശോഭയും ഭർത്താവുമായി തനിക്ക് മുൻപരിചയം ഉണ്ടായിരുന്നുവെന്നും ഇരുവരും തന്നെ കൊള്ളയടിച്ചതായും പ്രതി പറഞ്ഞു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും സാഗർ െപാലീസിന് മൊഴി നൽകി. ഇയാളുടെ മൊഴി പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.