കണ്ണൂർ: അർജുൻ ആയങ്കി മുഖ്യപ്രതിയായ സ്വർണക്കടത്തു കേസിലെ ദുരൂഹത വർധിപ്പിച്ച് ഒരു മരണം കൂടി. കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ മരിച്ച റമീസിന്‍റെ ബൈക്കിലിടിച്ച കാർ ഒാടിച്ചിരുന്ന പി.വി. അശ്വിനും മരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലായ അശ്വിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയാ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്ത് അഴീക്കോട് കപ്പക്കടവ് സ്വദേശി റമീസ് (25) നേരത്തെ വാഹനപകടത്തിൽ മരിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയതിന് ശേഷമാണ് റമീസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചത്. അഴീക്കോട് കപ്പക്കടവ് തോണിയംപാട്ടിൽ വെച്ചായിരുന്നു അപകടം. സ്വർണ കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാള്‍ അപകട സമയത്ത് ഓടിച്ചിരുന്നത്.
റമീസ് ഒാടിച്ചിരുന്ന ബൈക്കിലിടിച്ച കാറിന്‍റെ ഡ്രൈവർ അശ്വിനാണ് ഇപ്പോൾ മരിച്ചിരിക്കുന്നത്. റമീസിന്‍റെ മരണത്തിന് കാരണമായ അപകടത്തിൽ ദുരൂഹതയില്ലെന്നും സാധാരണ വാഹനാപകടമാണ് നടന്നതെന്നും വളപട്ടണം പൊലീസ് വിശദീകരിച്ചിരുന്നു. എന്നാൽ, കേസിൽ കണ്ണികളാകാനും നിർണായക വിവരങ്ങൾ നൽകാനും സാധ്യതയുള്ള ആളുകൾ അസ്വാഭാവികമായി മരണപ്പെടുന്നതിൽ വലിയ ദുരൂഹത നിഴലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.