എരുമപ്പെട്ടി: വ്യാജ രേഖകൾ ചമച്ച് ഭൂമി വിൽപന നടത്തി വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുടെ ഭൂമി കാണിച്ച് കൊടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വെള്ളറക്കാട് കളരിക്കൽ വീട്ടിൽ ഗംഗാധരൻ (72), പെരിങ്ങോട്ടുക്കര കാട്ടികോലത്ത് വീട്ടിൽ സന്തോഷ് (46), ചെന്ത്രാപ്പിന്നി പണിക്കശ്ശേരി വീട്ടിൽ പ്രിൻസ് (52) എന്നിവരെയാണ് എരുമപ്പെട്ടി എസ്.ഐ ടി.സി.
അനുരാജ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ആധാരം എഴുത്തുകാരി ഇരിങ്ങപ്പുറം കാഞ്ഞിരപറമ്പിൽ ശോഭയെ (57) പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.ചാവക്കാട് എടക്കഴിയൂർ സ്വദേശി വാക്കയിൽ വീട്ടിൽ ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. 2022 ഫെബ്രുവരിയിലാണ് തട്ടിപ്പ് നടന്നത്. ഒന്നാം പ്രതി ഗംഗാധരനും കൂട്ടുപ്രതിയായ പ്രിൻസും ചേർന്ന് കേച്ചേരി ചെറനെല്ലൂരിലുള്ള സ്ഥലം കാണിച്ച് കൊടുത്ത് ഗംഗാധരന്റെ സ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖകളുണ്ടാക്കി ശ്രീനിവാസന് 15 ലക്ഷം രൂപക്ക് വിൽപന നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.