ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തൃശൂരിലേക്ക് കടക്കാൻ സഹായിച്ച ആർ.എസ്.എസ് ഉപഖണ്ഡ് കാര്യവാഹക് അറസ്റ്റിൽ. തണ്ണീർമുക്കം ഇട്ടിച്ചിറയിൽ സുരേഷിനെയാണ് (48) ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കത്തുനിന്ന് പിടികൂടിയത്. മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ ചുമതലയുള്ള ഉപഖണ്ഡ് കാര്യവാഹാണ്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
ഷാൻ വധക്കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളടക്കം മുഴുവൻപേരും അറസ്റ്റിലായി. എന്നാൽ, ഗൂഢാലോചനയിൽ പങ്കാളികളായ രണ്ടുപേർകൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.