മുംബൈ: പഴയ നാണയങ്ങളും നോട്ടുകളും മാറ്റിയെടുക്കാനെന്ന വ്യാജേന 66 കാരിയിൽനിന്ന് 11.45 ലക്ഷം രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്ഞാതർ സ്ത്രീയുമായി ബന്ധപ്പെട്ടത്. പഴയ നാണയങ്ങൾക്ക് പകരം കൈമാറുമെന്നായിരുന്നു അവകാശവാദം -യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവരുടെ കൈവശമുള്ള അഞ്ചിന്‍റെയും പത്തിന്‍റെയും നാണയവും നോട്ടുകളും 45 ലക്ഷം രൂപക്ക് കൈമാറാമെന്നായിരുന്നു വാഗ്ദാനം.
സെപ്റ്റംബർ 20നും 29നും ഇടയിൽ നിരവധി തവണ തട്ടിപ്പുകാർ സ്ത്രീയുമായി ബന്ധെപ്പട്ടു. തുടർന്ന് സർവിസ് ചാർജ്, ജി.എസ്.ടി എന്നിവക്കായി പണം ആവശ്യെപ്പടുകയായിരുന്നു. ഇതോടെ സ്ത്രീ 11.45 ലക്ഷം രൂപ പ്രതികൾ അയച്ചുനൽകിയ അക്കൗണ്ട് നമ്പറിലേക്ക് അയച്ചുനൽകി.
സമയം കഴിഞ്ഞിട്ടും സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം വരാതായതോടെ അവർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐ.ടി, ക്രിമിനൽ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.