ചെറുതുരുത്തി: ചെറുതുരുത്തിയിൽ വിദ്യാർഥികൾക്കുവേണ്ടി കഞ്ചാവ് എത്തിക്കുന്ന പ്രതിയെ സി.ഐ ബോബി വർഗീസും സംഘവും ഓടിച്ചിട്ട് പിടികൂടി. ഷൊർണൂർ മുണ്ടായ സ്വദേശി കുക്കിരിപ്പറമ്പിൽ രാകേഷിനെയാണ് (22) പിടിച്ചത്. കഴിഞ്ഞദിവസം രണ്ട് വിദ്യാർഥികൾ ചെറുതുരുത്തി സ്കൂൾ പരിസരത്ത് കഞ്ചാവ് വലിക്കുന്നത് പൊലീസ് കണ്ടതിനെ തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷൊർണൂർ സ്വദേശിയായ രാകേഷാണ് കഞ്ചാവ് നൽകിയതെന്ന് അറിഞ്ഞു. തുടർന്ന് പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച വൈകീട്ട് 5.30ന് ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം എത്തിയ പൊലീസിനെ കണ്ടതോടെ പരിചയക്കാരന്റെ ബൈക്കിൽ കയറി പോവുകയും പിന്തുടർന്ന് പൊലീസ് എത്തിയതോടെ പുതുശ്ശേരി വഴിക്ക് ബൈക്ക് ഓടിക്കുകയും കൈയിലുണ്ടായിരുന്ന കഞ്ചാവ് കാട്ടിലേക്ക് വിതറുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഒടുവിൽ പ്രതിയെ പിടികൂടിയത്. പ്രതിയെ പിടിക്കുമ്പോൾ കൈയിൽ കഞ്ചാവ് ഉണ്ടായിരുന്നു. കൊണ്ടുപോയ ബൈക്കുകാരനെയും പൊലീസ് പിടികൂടി. സി.ഐ ഒപ്പം എസ്.ഐ വിനു, സി.പി.എമാരായ ഗിരീഷ്, എസ്.പി.ഒ അനൂപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ച് താക്കിത് ചെയ്ത് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.