തൃശൂർ: പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസിൽ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. തൃശൂർ മണ്ണൂത്തിയിലെ അധ്യാപികയാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. വിദ്യാർഥി മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകര്‍ കാര്യം തിരക്കിയെങ്കിലും ഒന്നും വെളിപ്പെടുത്താൻ തയാറായിരുന്നില്ല. തുടർന്ന് കൗണ്‍സലിങ്ങിന് കൊണ്ടുപോയതോടെയാണ് സംഭവം വെളിപ്പെടുത്തിയത്. അധ്യാപകർ വിവരം ശിശുക്ഷേമ സമിതിക്കും ഇവർ മണ്ണുത്തി പൊലീസിനും കൈമാറി. തുടർന്ന് ട്യൂഷന്‍ അധ്യാപികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക സമ്മതിച്ചു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് അധ്യാപിക. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായിരുന്ന ഇവർ കോവിഡ് കാലത്താണ് ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയാൽ ഇവരുടെ അടുത്ത് ട്യൂഷന് പോയ വിദ്യാര്‍ഥികളെല്ലാം മാനസിക വിഷമം നേരിടേണ്ടി വരുമെന്നതിനാല്‍ പേരോ സ്ഥലമോ വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.