പൊതുസ്​ഥലത്തെ തർക്കത്തിൽ ഇടപെട്ട യുവാവിന് കുത്തേറ്റു; മുൻ പൊലീസുകാരൻ അറസ്​റ്റിൽ

കടുത്തുരുത്തി: തർക്കം പരിഹരിക്കാൻ ഇടപെട്ട പെരുവ മൈലെള്ളുംതടത്തില്‍ രതീഷിന്​ ​(40) കുത്തേറ്റു. സംഭവത്തിൽ മുന്‍ പൊലീസുകാരന്‍ കണ്ണൂര്‍ ഇരിട്ടി ആനന്ദവിലാസത്തില്‍ പ്രസാദനെ (50) വെള്ളൂര്‍ പൊലീസ്​ അറസ്​റ്റ്​ ​​െചയ്​തു. ഞായറാഴ്​ച രാവിലെ 8.30ഓടെ പെരുവ ജങ്​ഷനിലായിരുന്നു സംഭവം.

പൊലീസ്​ പറയുന്നതിങ്ങനെ: 

പെരുവ ജങ്​ഷനില്‍ ബസ്​ കാത്തുനിൽക്കുന്നതിനിടെ ഇടുക്കി സ്വദേശിയായ റെജിയും പ്രസാദും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്​ പ്രസാദ്​ മര്‍ദിക്കാന്‍ ശ്രമിച്ചതോടെ അതുവഴിവന്ന ബസിലേക്ക്​ റെജി ഓടിക്കയറി. പിന്നാലെ​െയത്തിയ പ്രസാദ് വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് രതീഷ് ഇടപെടുന്നത്. ഇതിനി​െടയാണ് പ്രസാദി​െൻറ കുത്തേറ്റ്​ രതീഷിന്​ പരിക്കേറ്റത്​.

ബഹളത്തിനിടെ റെജി ബസില്‍ നിന്നുമിറങ്ങി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ സി.ഐ. പ്രസാദി​െൻറ നേതൃത്വത്തിൽ പൊലീസ് പ്രസാദിനെ അറസ്​റ്റ്​ ചെയ്​തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ​

പൊലീസുകാരനായിരുന്ന പ്രസാദിനെ 20വര്‍ഷം മുമ്പ് സര്‍വിസില്‍നിന്ന്​ പിരിച്ചുവി​ട്ടെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും പൊലീസ് പറഞ്ഞു.  

Tags:    
News Summary - The young man who was involved in the dispute in a public place was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.