കല്ലമ്പലം (തിരുവനന്തപുരം): ആറ്റിങ്ങലിന് സമീപം കല്ലമ്പലത്ത് ദുരൂഹത ഉയർത്തിയ മൂന്ന് മരണങ്ങളിൽ രണ്ടും കൊലപാതകമെന്ന് കണ്ടെത്തി. ഒരാളുടേത് ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി പത്തിനും ചൊവ്വാഴ്ച പുലർച്ച ഏഴിനും ഇടയിലെ 33 മണിക്കൂറിനിെടയാണ് അഞ്ച് കിലോമീറ്റർ പരിധിയിൽ മരണങ്ങൾ. മുള്ളറംകോട് കാവുവിള ലീലാ കോട്ടേജിൽ പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് ഹെഡ് ക്ലർക്ക് അജികുമാർ (49), മുള്ളറംകോട് അജീഷ് ഭവനിൽ അജിത്ത് (29) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രസിഡൻറ്മുക്ക് കാവുവിളവീട്ടിൽ ബിനു രാജ് (ബാബുക്കുട്ടൻ -46) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തെക്കുറിച്ച് െപാലീസ് പറയുന്നത്: വിവാഹമോചിതനും ഒറ്റക്ക് താമസിക്കുന്നയാളുമായ അജികുമാറിന്റെ വീട്ടിൽ സുഹൃത്തുക്കളായ അജിത്ത്, ബിനു രാജ് എന്നിവർ ഞായറാഴ്ച രാത്രിയെത്തി ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി കൊലപാതകം നടന്നു എന്നാണ് കരുതുന്നത്. പിറ്റേന്ന് രാവിലെ പത്രമിടാനെത്തിയയാളാണ് ശരീരമാസകലം മുറിവേറ്റ് ചാരുകസേരയിൽ കുേത്തറ്റ് മരിച്ച നിലയിൽ അജികുമാറിനെ കാണുന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച അജിത്ത് കൊല്ലപ്പെട്ടത്.
രാത്രി മുള്ളറംകോട് ഗണപതിക്ഷേത്രത്തിന് സമീപം അജിത്ത്, പ്രമോദ്, സജിത്ത് കുമാർ എന്നിവരടങ്ങിയ എട്ടംഗ സംഘം മദ്യപിക്കുന്നതിനിടെ അജികുമാറിന്റെ മരണം സംബന്ധിച്ച് ചർച്ച നടക്കുകയും തുടർന്ന് വാക്കേറ്റവും കൈയേറ്റവും ഉണ്ടാവുകയുമായിരുന്നു. ഇതിനിടയിൽ സജീവ് കുമാർ പിക്അപ് വാൻ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിച്ചുവീഴ്ത്തി. അജിത്തിനെയും പ്രമോദിനെയും കൂട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിച്ചു. പ്രമോദ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
അന്വേഷണം തന്നിലേക്ക് നീങ്ങുന്നെന്ന വിവരമറിഞ്ഞ ബിനുരാജ് ഇരുചക്രവാഹനത്തിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കലെത്തി കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ദുരൂഹമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.