ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ, ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ കുറ്റപത്രം നൽകാനുള്ള അവസാനഘട്ട തയാറെടുപ്പിൽ അന്വേഷണസംഘം. കൊലപാതകങ്ങൾ നടന്ന് 90 ദിവസങ്ങൾക്കകംതന്നെ കുറ്റപത്രം കോടതിയിൽ നൽകാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.ഷാൻ കൊല്ലപ്പെട്ടിട്ട് 18ന് മൂന്ന് മാസമാകും. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.എസ്. ഷാൻ വധിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയാണ് അന്വേഷണം നടത്തുന്നത്. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഗൂഢാലോചനയിൽ പങ്കുള്ള ആർ.എസ്.എസ് പ്രവർത്തകർ മുരുകേശൻ, ശ്രീനാഥ് എന്നിവര്‍ ഉൾപ്പെടെയാണിത്.
ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസ് കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം തയാറാക്കാനുള്ള അന്തിമ ജോലിയിലാണ് അന്വേഷണസംഘം. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിെൻറ നേതൃത്വത്തിലാണ് കേസന്വേഷണം. 28 പ്രതികളെ പിടികൂടി.
കൊലപാതകത്തിൽ നേരിട്ടുപങ്കുള്ള ഒരാൾ ഉൾപ്പെടെ ഏതാനും പേരെകൂടി പിടികൂടാനുണ്ട്. കെ.എസ്. ഷാന്‍ ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരിയിൽ കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ പോകുമ്പോൾ കാറിടിപ്പിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത് ശ്രീനിവാസിനെ ഡിസംബർ 19 ന് രാവിലെ ആലപ്പുഴ നഗരത്തിലെ വീട്ടിൽക്കയറി കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.