അഗളി: അട്ടപ്പാടി ഷോളയൂർ വെച്ചപ്പതി ഊരിൽ ഫോറസ്റ്റ് അധികൃതർ നടത്തിയ റെയ്ഡിൽ ആറ് കിലോ മാനിറച്ചിയുമായി രണ്ടുപേർ അറസ്റ്റിൽ. വെച്ചപ്പതി ഊര് സ്വദേശികളായ രേശൻ (46), അയ്യാവ് (36) എന്നിവരുടെ വീട്ടിൽ ഉണക്കി സൂക്ഷിക്കാനായി അടുപ്പിന് മുകളിൽ തൂക്കിയിട്ട നിലയിലായിരുന്നു ഇറച്ചി.
കാട്ടിൽനിന്ന് ഇവർക്ക് ഇറച്ചി എത്തിച്ചുകൊടുത്ത മൂർത്തിയെ പിടികൂടാനായിട്ടില്ല. വനത്തിൽ ചത്തുകിടന്ന മാനിന്റെ ഇറച്ചി മൂർത്തി ഇവർക്ക് കൊണ്ടുവന്ന് നൽകുകയായിരുന്നു എന്ന് പ്രതികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഷോളയൂർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സജീവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.