ടി​നു കൃ​ഷ്ണ​ൻ​കു​ട്ടി, രാ​ഹു​ൽ ഷാ​ജി

കൊലപാതകശ്രമക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

പൊൻകുന്നം: പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടക്കുന്നം കുഴിവേലിൽ വീട്ടിൽ ടിനു കൃഷ്ണൻകുട്ടി (32), കുന്നുംഭാഗം പടലുങ്കൽ വീട്ടിൽ രാഹുൽ ഷാജി (27) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഞായറാഴ്ച വൈകീട്ടോടുകൂടി കുന്നുംഭാഗം ഗവ. ആശുപത്രിയുടെ സമീപത്തുള്ള കടയുടെ മുന്നിൽ വെച്ച് ജിഷ്ണു എന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിലാണ് സംഭവം.

പ്രതികൾ ചേർന്ന് യുവാവിനെ മർദിച്ചതിനുശേഷം കത്തികൊണ്ട് കുത്തുകയുമായിരുന്നു.സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും, തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊൻകുന്നം എസ്.എച്ച്.ഒയും സംഘവും ചേർന്ന് പിടികൂടുകയുമായിരുന്നു.

Tags:    
News Summary - Two people were arrested in the case of murder attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.