പള്ളുരുത്തി: യുവതിക്കുനേരെ അതിക്രമം കാണിച്ച പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പള്ളുരുത്തി വെളിഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന പള്ളുരുത്തിയിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനിയായ യുവതിയെയും സുഹൃത്തിനെയും സ്കൂട്ടറിൽ പിന്തുടർന്ന് യുവതിയെ അതിക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. രണ്ടാം പ്രതി പള്ളുരുത്തി അയ്യവേലി പറമ്പിൽ ശിവാനന്ദനാണ് (31) പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി പള്ളുരുത്തി സ്വദേശി മനോജ് ഒളിവിലാണ്.
കൊച്ചി: കെട്ടിട നിർമാണ സൈറ്റിൽനിന്ന് 100 കിലോയോളം വരുന്ന ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി ഗോപാലകൃഷ്ണൻ(45), രാമനാഥപുരം സ്വദേശി പ്രഭു (39) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിൽ ഇൻകംടാക്സ് ഓഫിസിന് സമീപത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽനിന്ന് കഴിഞ്ഞ 13നും 27നും ഇടയിൽ പലപ്പോഴായിട്ടാണ് മോഷണം നടന്നത്. എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അഖിൽ, ഹാരിസ്, സിവിൽ പൊലീസ് ഓഫിസർ ശ്യാം എന്നിവർ ഉൾപ്പെട്ട സംഘമാണ് എറണാകുളം കോൺവെന്റ് ജങ്ഷൻ ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയത്.
കൊച്ചി: മോഷണമുതലായ മൊബൈൽ ഫോണുമായി രണ്ടുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കൊടിക്കുളം മാളികവളപ്പിൽ കല്യാണിവീട്ടിൽ പ്രവീൺ (23), കണ്ണൂർ പള്ളിക്കണ്ടി മർഹബല മൻസിൽ മുഹമ്മദ് സഹിൽ (20) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ വിജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നതിനിടെ എറണാകുളം പെൻറാ മേനകക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തതിലാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.