വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയില്‍. നിലമാമൂട് ശരണ്‍ വേദി ഫിനാന്‍സില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായത്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ രണ്ടു പവന്റെ മുക്കുപണ്ടം പണയം വച്ച് 48,000/ രൂപ കൈപ്പറ്റിയത്. നെയ്യാറ്റിന്‍കര സ്വദേശിയായ രാഖി (23)യെ ആണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യവും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല സ്വദേശി രാധിക, പൂവാര്‍ സ്വദേശികളായ നൗഷാദ്, ഷാജിത എന്നിവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതയി പൊലീസ് അറിയിച്ചു.
വെള്ളറട എസ്.എച്ച്.ഒ മൃദുല്‍ കുമാര്‍, എ എസ് ഐ ശ്യാമളദേവി സി. പി.ഒ. നിത്യ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, സജിന്‍, പ്രദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.