കുന്നംകുളം: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ വനിത കമീഷന് അംഗം കുന്നംകുളത്തെത്തി യുവതിയെ സന്ദർശിച്ച് മൊഴിയെടുത്തു.
കമീഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം യുവതിയെ സന്ദര്‍ശിച്ചത്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നതെന്നും യുവതിയെ പരിശോധിച്ച ഡോക്ടറുടെ കണ്ണില്‍നിന്നുപോലും കണ്ണുനീർ വന്ന അതിക്രൂര പീഡനമാണ് പ്രതികള്‍ നടത്തിയതെന്നും മലയാളികള്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണെന്നും അഡ്വ. ഷിജി ശിവജി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭ്യമാകുംവിധം കുറ്റപത്രം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഒന്നര വർഷത്തിലധികമായി ഭർത്താവിന്റെ ക്രൂര പീഡനത്തിനിരയാകുകയായിരുന്നു അവർ. ഒരുഭർത്താവും ഭാര്യയോട് ചെയ്യാത്ത ലൈംഗികാതിക്രമമാണ് യുവതിക്കുനേരെ ഉണ്ടായതെന്നും ഷിജി കൂട്ടിച്ചേർത്തു.
സംഭവം ശ്രദ്ധയിൽപെട്ടതോടെ വനിത കമീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും കുന്നംകുളം സി.ഐയോട് വിശദ റിപ്പോര്‍ട്ട് തേടുകയും ചെയ്തതായി കമീഷൻ അംഗം വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വാങ്ങിനല്‍കണമെന്നും ആവശ്യപ്പെട്ടു.
കുന്നംകുളം സ്റ്റേഷനിലെത്തിയ അംഗം പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസ് നടത്തിയ കൃത്യമായ അന്വേഷണം അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.