കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

ശാസ്താംകോട്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെ (27) അറസ്റ്റ് ചെയ്ത് ആറ് മാസത്തെ കരുതൽ തടങ്കലിലാക്കി.

കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. 2019 മുതൽ ബാദുഷ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഫെബ്രുവരിയിൽ വിജയ ബാറി‍െൻറ മുൻവശംവെച്ച് ശാസ്താംകോട്ട ഡി.ബി കോളജിലെ വിദ്യാർഥികളെ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു.

തുടർന്ന് ഡി.ബി കോളജിൽ കെ.എസ്.യുവും എസ്.എഫ്.ഐയും ആയി രാഷ്ട്രീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ശേഷം അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ മേയ് ഒന്നിന് മൈനാഗപ്പള്ളി ജംഗ്ഷനിൽവെച്ച് ഒരു യുവാവിനെ കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചു.

തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ പാർപ്പിച്ച് വരുകയായിരുന്നു. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിലിറങ്ങി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതി സമൂഹത്തി‍െൻറ സുരക്ഷക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ല പൊലീസ് മേധാവി കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.