മലയാളികൾ ഉള്ളിടത്തോളം ആശാൻ കവിതകൾക്ക് മരണമില്ല -മന്ത്രി പ്രസാദ്

ആ​ല​പ്പു​ഴ: മ​ല​യാ​ളി​ക​ൾ ഉ​ള്ള​ിട​ത്തോ​ളം കാ​ലം കു​മാ​ര​നാ​ശാ​ന്‍റെ ക​വി​ത​ക​ൾ​ക്ക് മ​ര​ണ​മി​ല്ലെ​ന്ന്​ മ​ന്ത്രി പി. ​പ്ര​സാ​ദ്. മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ 150ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം അ​മ്പ​ല​പ്പു​ഴ യൂ​നി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഭ​ദ്ര​ദീ​പ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നൂ​റ്റാ​ണ്ടു​ക​ള്‍ ക​ഴി​ഞ്ഞാ​ലും ആ​ശാ​ൻ ക​വി​ത​ക​ളി​ലെ ആ​ശ​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മൂ​ര്‍ച്ച യി​ലു​ള്ള തി​ള​ക്ക​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശാ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​ർ​ന്ന​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നാ​യി​രു​ന്നു. ഗു​രു​വി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ ക​വി​ത​ക​ളി​ലൂ​ടെ അ​ധി​കാ​ര​വ​ർ​ഗ​ത്തി​ന് മു​ന്നി​ൽ എ​ത്തി​ച്ചു. മ​ഹാ​കാ​വ്യം എ​ഴു​താ​തെ മ​ഹാ​ക​വി​യാ​യ അ​ത്ഭു​ത പ്ര​തി​ഭ​യാ​യി​രു​ന്നു സ്നേഹഗായകൻ കു​മാ​ര​നാ​ശാ​ന്‍. ത​ന്‍റെ ക​വി​ത​ക​ളി​ലും ഗ​ദ്യ​സാ​ഹി​ത്യ​ത്തി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും ന​ട​ത്തി​യി​ട്ടു​ള്ള ഉ​ജ്ജ്വ​ല പ്ര​യോ​ഗ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി.

പ്ര​ജാ​സ​ഭ​യി​ലെ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളും പ്ര​ബോ​ധ​ന​ത്തി​ലെ മു​ഖ​പ്ര​സം​ഗ​ങ്ങ​ളും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നും നീ​തി​ക്കും വേ​ണ്ടി​യു​ള്ള ശ​ബ്ദ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ട​ങ്ങാം​പ​റ​മ്പ് സ്റ്റാ​ച്യു ജ​ങ്​​ഷ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ പി.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കെ.​വൈ. സു​ധീ​ന്ദ്ര​ൻ ആ​ശാ​ൻ ജ​ന്മ​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​നി​യ​ൻ സെ​ക്ര​ട്ട​റി കെ.​എ​ൻ. പ്രേ​മാ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി.​ര​ഘു​നാ​ഥ്, കി​ട​ങ്ങാം​പ​റ​മ്പ് ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ്​ ഷാ​ജി ക​ള​രി​ക്ക​ൽ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​ല​പ്പി സു​രേ​ഷ് കു​മാ​ര​നാ​ശാ​ൻ കൃ​തി​ക​ൾ ആ​ല​പി​ച്ചു. 

Tags:    
News Summary - 150th birth anniversary of Mahakavi Kumaranshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.