വെഞ്ഞാറമൂട്: നെഹ്റു യൂത്ത് സെന്ററും ദൃശ്യാ ഫൈന്‍ ആര്‍ട്സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന് സ്മാരക പ്രഫഷനല്‍ നാടക മത്സരം വെള്ളിയാഴ്ച മുതല്‍ ഡിസംബര്‍ രണ്ടു വരെ വെഞ്ഞാറമൂട്ടില്‍ നടക്കും.
വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഡി.കെ. മുരളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ദേശീയ അവാര്‍ഡ് ജേതാവ് നടന് ഇന്ദ്രന്‍സ്, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവരെ ആദരിക്കല്‍, രാമചന്ദ്രന് സ്മാരക പുരസ്കാര ജേതാവ് ചെറുന്നിയൂര്‍ ജയപ്രസാദിന് പുരസ്കാര സമര്‍പ്പണം, വേലായുധന് നായര്‍ കര്‍ഷക അവാര്‍ഡ് വിതരണം എന്നിവയും മത്സര നാടക വിഭാഗത്തില്‍ ഓച്ചിറ സരിഗയുടെ കൂടെയുണ്ട് എന്ന നാടകത്തിന്റെ അവതരണവും നടക്കും.
ശനിയാഴ്ച അബു ഹസന്, കെ. മീരാന്‍ എന്നിവരെ അനുസ്മരിക്കല്‍, ടി.എം. ഹര്ഷന് വിഷയാവതരണം നടത്തുന്ന സെമിനാര്‍, പ്രദര്‍ശന നാടകമായി തിരുവനന്തപരും സൗപര്‍ണികയുടെ മണികര്‍ണിക എന്ന നാടകത്തിന്റെ അവതരണവും ഞായറാഴ്ച പ്രവീണ്‍ പരമേശ്വരന് വിഷയാവതരണം സെമിനാറും തുടര്‍ന്ന് മത്സര ഇനത്തില്‍ കായംകുളം ദേവ അവതരിപ്പിക്കുന്ന ചന്ദ്രവസന്തം എന്ന നാടകവും ഉണ്ടാവും.
തിങ്കളാഴ്ച ഡോ.പി.കെ. രാജശേഖരന് വിഷയാവതരണം നടത്തുന്ന സെമിനാറും കാഞ്ഞിരപ്പള്ളി അമലയുടെ ശാന്തം എന്ന നാടകത്തിന്റെ അവതരണവും ചൊവ്വാഴ്ച ഡോ.എം.എ. സിദ്ദീഖ് വിഷയാവതരണം നടത്തുന്ന സെമിനാറും വള്ളുവനാട് നാദം അവതരിപ്പിക്കുന്ന ഊഴം എന്ന നാടകാവതരണവുമാണ് നടക്കുക.
ബുധനാഴ്ച പ്രൊഫ.വി. കാര്ത്തികേയന് നായര്‍ വിഷയാവതരണം നടത്തുന്ന സെമിനാറും പാലാ കമ്യൂണിക്കേഷന്‍സിന്റെ ജീവിതം സാക്ഷി എന്ന നാടകവും വ്യാഴാഴ്ച കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന കവിയരങ്ങും കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് എന്ന നാടകത്തിന്റെ അവതരണവും നടക്കും.
വെള്ളിയാഴ്ച വനിതാ സെമിനാര്‍. ഡോ.ടി.എന്‍. സീമ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പാവവീട് എന്ന നാടകത്തിന്റെ അവതരണവും നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് നാടക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം, അബു ഹസന്, കെ. മീരാന്‍ സ്മാരക പുരസ്കാര വിതരണം, മെഗാ ഷോ എന്നിവയും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.