പത്തനംതിട്ട: വാര്യാപുരം ഭവൻസ് വിദ്യാമന്ദിറിലെ കുട്ടികൾ പത്ര കട്ടിങ്ങുകൾ, വേസ്റ്റ് നൂലുകൾ, വിവിധ വർണങ്ങളിലുള്ള പേപ്പറുകൾ എന്നിവ ഉപയോഗിച്ച് പടുകൂറ്റൻ യുദ്ധവിരുദ്ധ കൊളാഷ് ചിത്രം വരച്ചു. പത്തടി നീളവും വീതിയും ഉള്ള വലിയ സ്ക്രീനിലാണ് ചിത്രം നിർമിച്ചത്. ‘യുദ്ധം വേണ്ട’ എന്ന വലിയ തലക്കെട്ടോടെയാണ് ചിത്രം ചെയ്തിരിക്കുന്നത്.
യുദ്ധത്തിൽ എല്ലാം നഷ്ടപ്പെടുന്നവരുടെ വിലാപം യുദ്ധത്തിനെതിരെയുള്ള ശക്തമായ ചിന്തയുടെയും ലോകസമാധാനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ആവശ്യകതയായും അവതരിപ്പിക്കുന്നു. ചിത്രകല അധ്യാപകൻ കെ.ജി. അനിൽകുമാർ, കെ.എ. ദേവനന്ദ, ഷെറിൻ ഷാജി, ലിഥിയ ആനി റെഞ്ചി, ജെ. ആര്യനന്ദ, മുഹമ്മദ് ഇഷാൻ എന്നിവരാണ് ചിത്രരചന നടത്തിയത്.
പ്രിൻസിപ്പൽ പി.ജി. ബേബി, വൈസ് പ്രിൻസിപ്പൽ പി.ആർ. ആശ എന്നിവർ നേതൃത്വം നൽകി. സാംബവി എസ്. നായർ, നോയൽ കെ. ജോമോൻ, ദർശന ഗിരീഷ് എന്നിവർ അവതരിപ്പിച്ച പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി. കല്യാണി ആർ. നായർ യുദ്ധവിരുദ്ധ പ്രസംഗം നടത്തി. ദേവലക്ഷ്മി രാജേഷ് യുദ്ധവിരുദ്ധ കവിത ചൊല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.