കൊച്ചി: അധിനിവേശ രാജ്യങ്ങളിലെ ജീവിതത്തോടും സംസ്കാരത്തോടും വിമർശനാത്മക സംവാദത്തിന് കലാസ്വാദകരെ ക്ഷണിക്കുകയാണ് ബിനാലെയിലെ വിഖ്യാത ദക്ഷിണാഫ്രിക്കൻ കലാകാരൻ വില്യം കെൻട്രിഡ്ജ് ഒരുക്കിയ ഇൻസ്റ്റലേഷൻ. കലാകാരൻ എന്ന നിലക്ക് തനിക്ക് തന്റേതായ കാഴ്ചപ്പാടും നിലപാടുമുണ്ട്.
അവയോട് ആസ്വാദകർക്ക് യോജിക്കാം യോജിക്കാതിരിക്കാം. പക്ഷേ, സംവാദത്തിന് ഇടമുണ്ടെന്ന് വ്യക്തമാക്കുകയാണ് കെൻട്രിഡ്ജിന്റെ 'ഓ ടു ബിലീവ് ഇൻ എ ബെറ്റർ വേൾഡ്' ഇൻസ്റ്റലേഷൻ മട്ടാഞ്ചേരി ടി.കെ.എം വെയർഹൗസിലാണ് പ്രദർശനം നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ കല-സാഹിത്യ പ്രവർത്തകർക്ക് നേരിടേണ്ടി വന്ന ഞെരുക്കങ്ങളും അരികുവത്കരണവും അടിച്ചമർത്തലും മറ്റെവിടെയും സമകാലത്ത് പ്രസക്തമാണെന്ന് അനിമേറ്റർ, ചലച്ചിത്ര സംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായ കെൻട്രിഡ്ജ് അഭിപ്രായപ്പെടുന്നു.
ബഹുമുഖ പ്രതിഭക്ക് അംഗീകാരമായി പ്രിൻസസ് ഓഫ് ഓസ്ട്രിയാസ് കലാപുരസ്കാരം ഉൾപ്പെടെ അന്തരാഷ്ട്ര ബഹുമതികൾ വില്യം കെൻട്രിഡ്ജ് എന്ന 67കാരനെ തേടിയെത്തിയിട്ടുണ്ട്. ഫോർട്ട്കൊച്ചി കൊച്ചിൻ ക്ലബിൽ വില്യം കെൻട്രിഡ്ജിന്റെ 'ഉർസൊണേറ്റ്' മൾട്ടിമീഡിയ അവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.