കക്കാടംപൊയിലിൽ സംഘടിപ്പിച്ച മൺസൂൺ ആർട്ട്‌ ക്യാമ്പിൽ പങ്കെടുത്ത ചിത്രകാരന്മാർ 

കക്കാടംപൊയിലിൽ മഴ നിറം ചാലിച്ച കാൻവാസുകൾ

വടകര: കക്കാടംപൊയിലിൽ കനത്ത മഴയുടെയും കാറ്റിന്‍റെയും മലമടക്കുകളെ പൊതിയുന്ന കോടമഞ്ഞിന്‍റെയും പശ്ചാത്തലത്തിൽ കാൻവാസുകളിൽ പ്രകൃതിയിലെ നിറങ്ങൾ നിറച്ചൊഴുക്കിക്കൊണ്ട് ബർസാത് മൺസൂൺ ചിത്രകലാ ക്യാമ്പ് സമാപിച്ചു. മാവൂരിലെ ചിത്രകലാ പരിശീലന സ്ഥാപനമായ മാവൂർ കലാകേന്ദ്രവും വടകരയിലെ കചിക ആർട്ട്‌ ഗാലറിയും ചേർന്നാണ് മൺസൂൺ ആർട്ട്‌ ക്യാമ്പ് സംഘടിപ്പിച്ചത്.

ചിത്രകാരന്മാരായ ശ്രീകുമാർ മാവൂർ, ജഗദീഷ് പാലയാട്ട്, രാജേഷ് എടച്ചേരി, ഡോ. ജയഫർ കാനറത്ത്, പ്രമോദ് കുമാർ മാണിക്കോത്ത്‌, പവിത്രൻ ഒതയോത്ത്‌, കലേഷ് കെ. ദാസ്, ശ്രീജിത്ത്‌ വിലാദപുരം, ഗിനീഷ് ഗോപിനാഥ്, ടി.എം. സജീവൻ, ബിജോയ്‌ കരേതയിൽ, കെ.ടി. രജിത്, ടി.വി. സജേഷ്, രമേഷ് രഞ്ജനം, ഏഴു വയസ്സുകാരൻ ഷാരിക്ക് എന്നിവർ ചിത്രം വരച്ചു. 

പ്രകൃതിയേയും കാലാവസ്ഥയേയും അടുത്തറിഞ്ഞ് കലാപ്രവർത്തനത്തിന് പുതിയ മാനം നൽകിയ കലാകാരന്മാർക്ക് മാവൂർ കലാകേന്ദ്രം പ്രവർത്തകരായ പ്രകാശ് പുതിയോത്ത്, ഹരിപ്രസാദ് മുതിയേരിക്കാവിൽ, ഷൈജു മാവൂർ എന്നിവരും നാട്ടുകാരും പിന്തുണയേകി. തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മാവൂർ കലാകേന്ദ്രം ഡയറക്ടർ ശ്രീകുമാർ മാവൂർ അറിയിച്ചു.


Tags:    
News Summary - monsoon art camp in kakkadampoyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.