തിരുവനന്തപുരം: മാനവികതയുടെ മഹാസന്ദേശ മുയർത്തിയ ഒ.എൻ.വിയുടെ ഓർമകൾ പുതുക്കി കുരുന്നുകൾ ഇന്ദീവരത്തിലെത്തി. ഒഎൻവിയുടെ കവിതകൾ അവർ ആലപിച്ചു. കവിയുടെ ഭാര്യ സരോജിനി, മകൻ രാജീവ് ഒഎൻ വി, കുടുംബാംഗങ്ങൾ എന്നിവരുമായി അവർ സംവദിച്ചു.
പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ രണ്ടു ദിവസമായി വഴുതക്കാട്ട് നടക്കുന്ന ഒ.എൻ.വി സ്മൃതിയുടെ ഭാഗമായായിരുന്നു ഒ.എൻ.വിയുടെ വസതിയിൽ അവർ എത്തിയത്. കോട്ടൺ ഹിൽ സ്കൂളിലായിരുന്നു പരിപാടി.
സമാപന സമ്മേളനം വി.എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. രാജീവ് ഒ.എൻ.വി സമ്മാനദാനം നിർവഹിച്ചു. പുകസ ജില്ലാ പ്രസിഡൻറ് കെ.ജി സൂരജ്, സി. പ്രസന്നകുമാർ, എസ്. ശശിധരൻ, കൗൺസിലർ രാഖി രവികുമാർ, ജോസ് പുഴനാട്, അനീഷ് വഴുതക്കാട്, സുനിത പ്രമോദ്, സി.എസ് രതീഷ്, ഡോളി.ആർ എന്നിവർ സംസാരിച്ചു. രാജേശ്വരി ഇടപ്പഴഞ്ഞി അധ്യക്ഷയായി. ഒ.എൻ.വി ഗാനസന്ധ്യയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.