തിരുവനന്തപുരം: പ്രശസ്ത ഗദ്ദിക കലാകാരനും കേരള ഫോക്ലോർ അക്കാദമി മുൻ ചെയർമാനുമായ പി.കെ കാളൻ്റെ സ്മരണക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം(2022) പ്രശസ്ത ചിമ്മാനക്കളി കലാകാരൻ കെ. കുമാരന്. മാരി തെയ്യം പാട്ടുകാരനും പുലയരുടെ അനുഷ്ഠാനകലകളെ കുറിച്ച് അഗാധമായ അവഗാഹമുള്ള മാട്ടൂൽ സ്വദേശിയാണ് കെകുമാരൻ.
കഴിഞ്ഞ 60 വർഷമായി പാട്ടുകാരനായും കലാകാരനായും സംഘാടകനായും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അനുഷ്ഠാനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. കേരള ഫോക്ലോർ അക്കാദമി വർഷങ്ങൾക്കു മുമ്പേ ഫെലോഷിപ്പ് നൽകി ആദരിച്ചിട്ടുണ്ട് പ്രശസ്തകലാകാരനായിരുന്ന നിരിച്ചൻ കാഞ്ഞൻ പൂജാരിയുടെ മകനാണ്.
കണ്ണൂർ ജില്ലയിലെ മാടായി സ്വദേശി അച്ഛൻ നാടൻ കലാ ആചാര്യനായ കാഞ്ഞൻ പൂജാരിയിൽ നിന്ന് ചെറുപ്പത്തിലേ തെയ്യം, നാടൻ പാട്ടുകൾ, എന്നിവയിൽ അവഗാഹം നേടി. 'ചിമ്മാനം കളി' എന്ന കേരളത്തിലെ ആദ്യത്തെ തനതു നാടകമായി രേഖപ്പെടുത്തുന്ന നാടൻ കലാരൂപം കേരളത്തിലും ഇന്ത്യയിലെ ഇതരദേശങ്ങളിലും നിരവധി വേദികളിൽ അവതരിപ്പിച്ചു. വടക്കേ മലബാറിലെ പുലയർ കെട്ടിയാടുന്ന മാരിത്തെയ്യങ്ങൾ, കാരി, തുടങ്ങി നിരവധി കീഴാളതെയ്യങ്ങൾ കെട്ടിയാടുകയും തോറ്റം പാടുകയും ചെയ്യുന്നു. കർഷകനായും കാലി പൂട്ടുകാരനായും ജീവിതവൃത്തി പുലർത്തുകയും ഒപ്പം നാടൻ കലയിൽ അതുല്യമായ സംഭാവനകൾ രേഖപ്പെടുത്തുകയും ചെയ്തു.
സർക്കാർ നിയോഗിച്ച വിധി നിർണയ സമിതിയിൽ പ്രഫ.എം.വി കണ്ണൻ, ഡോ.കെ.എം ഭരതൻ, ഡോ.ബി. രവികുമാർ, ഡോ.സി.കെ ജിഷ മെമ്പർ സെക്കൻഡറി എ.വി അജയകുമാർ അംഗങ്ങളായിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.