ഡു യു നോ ദിസ് സോങ് നാടകത്തിൽ നിന്ന്

അന്താരാഷ്ട്ര നാടകോത്സവത്തിൽ ഇന്ന് കാണാം ഈ നാടകങ്ങൾ

തൃശൂർ: സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ ബുധനാഴ്ച അരങ്ങേറുന്ന പ്രധാന നാടകങ്ങൾ ഹൗ ലോങ് ഈസ് ഫെബ്രുവരി, മിക്സഡ് ബിൽ, ബേച്ചാര ബി.ബി എന്നിവയാണ്. അവയെക്കുറിച്ച്:

മിക്സഡ് ബിൽ

ആട്ടകളരി ഡാൻസ് കമ്പനി അവതരിപ്പിക്കുന്ന ഫ്യൂഷൻ നൃത്ത ആവിഷ്കാരം ആണ് മിക്സഡ് ബിൽ. ഹിന്ദു പുരാണത്തിലെ ഒൻപത്‌ ദേവത സങ്കല്പങ്ങളിലൂടെ സ്ത്രീയുടെ നവഭാവങ്ങളും ശക്തിയും സമകാലിക നൃത്തരൂപത്തിന്റെ ലാവണ്യത്തോടെ അവതരിപ്പിക്കുന്നു. ജയചന്ദ്രൻ പാലാഴി നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. 60 മിനിറ്റ് നീണ്ട് നിൽകുന്ന കണ്ടമ്പററി ഫ്യൂഷൻ നൃത്ത ആവിഷ്കാരത്തിൽ ആട്ടകളരിയുടെ അഞ്ച് പ്രൊഡക്ഷനും ഉൾപ്പെടുന്നു.

ബേച്ചാര ബി.ബി

വിശ്വ പ്രസിദ്ധ ജർമൻ നാടകകൃത്തും കവിയുമായ ബ്രെഹ്തിന്റെ ജീവിതം അദ്ദേഹത്തിന്റെ കൃതികളിലൂടെ അനാവരണം ചെയുന്നു. അദ്ദേഹത്തിന്റെ സുപ്രധാന കവിതകളിൽ നിന്നും നാടകരചനകളിൽ നിന്നും അദ്ദേഹം നേരിട്ട ജീവിത അനുഭവങ്ങളെ സാക്ഷ്യ പെടുത്തുന്നതാണ് നാടകം. ഗലീലിയോവിന്റെ ജീവിതം, മദർ കറേജും അവരുടെ കുട്ടികളും, സ്‌ക്കിവയ്ക് ഇൻ സെക്കൻഡ് വേൾഡ് വാർ, ദി മെഷേർസ്ടേക്കൺ, ജൂതന്റെ ഭാര്യ തുടങ്ങിയ കൃതികൾ ഈ പ്രൊഡക്ഷന്റെ ഭാഗമാണ്.

ഒന്നാം ലോക മഹായുദ്ധ കാലത്ത് മാർക്സിയൻ ആശയങ്ങളെ അടിസ്ഥാനപെടുത്തി സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ രചന ജീവിതം ആരഭിച്ചു. നാസികൾ അധികാരത്തിൽ എത്തിയതോടെ രാജ്യം വിട്ടുപോകേണ്ടി വന്ന അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ ബെർലിനിലേക്ക് തിരിച്ചു വരുന്നു.

ഇതാണ് ഇതിവൃത്തം. ബ്രെഹ്ത്തിന്റെ ജീവിതത്തിന്റെ ഇരു കാലത്തെ അടയാളപ്പെടുത്തുമ്പോൾ തന്നെ കാണികൾ അവരുടെ രാഷ്ട്രീയസാഹചര്യങ്ങൾ തൊട്ടറിയുന്നു. ബ്രെഹ്ത്തിന്റെ ജീവിത രേഖാ കാവ്യമായ ‘ഓഫ് പുവർ ബി.ബി’യിൽ നിന്നാണ് തലക്കെട്ട് രൂപപ്പെട്ടത്.

Tags:    
News Summary - These plays can be seen today at the International Drama Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.