മലയാളി മറക്കുമോ​? ടി.എ. രാജേന്ദ്രനെ, അല്ല നവാബ്​ രാജേ​ന്ദ്രനെ...

ർബുദരോഗ ബാധിതനായിരിക്കെ സമഗ്രസംഭാവനക്ക്​ ലഭിച്ച രണ്ട് ലക്ഷം രൂപയിൽ 1000 രൂപ മാത്രമെടുത്ത് ബാക്കി തുക മുഴുവൻ ഗവ. ആശുപത്രി മോർച്ചറി പണിയാൻ നൽകിയ നവാബ്​ രാജേന്ദ്രനെ മലയാളി മറക്കാനിടയില്ല. നവാബിന്‍റെ 19ാം ഓർമ്മ ദിനം കടന്നുപോകു​​േമ്പാൾ പുതിയ തലമുറയ്​ക്ക്​ ചിന്തിക്കാൻ കഴിയാത്ത ജീവതമായിരുന്നുവെന്ന്​ ബോധ്യപ്പെടുത്താൻ കമൽറാം സജീവ്​ എഴുതിയ `നവാബ്​ രാജേന്ദ്രൻ ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്‍റെ ചരിത്രം' എന്ന പുസ്​തകം മാത്രമാണുള്ളത്​. പിന്നെ, പഴയ ഓർമ്മകൾ കൊണ്ടുനടക്കുന്ന ചുരുക്കം മലയാളികളും.

ടി.എ. രാജേന്ദ്രൻ എന്ന മനുഷ്യനെ നവാബ്​ രാജേന്ദ്രനാക്കിമാറ്റിയത്​ കേരളത്തിന്‍റെ രാഷ്​ട്രീയ നേതൃത്വത്തിന്‍റെ കെടുകാര്യസ്​ഥത മാത്രമാണ്​.

അനീതിയുടെ ഗുഹാമുഖങ്ങളിൽ മനുഷ്യാവകാശങ്ങളുടെ പ്രകാശം തേടി അവധൂതനെപ്പോലെ നടന്ന മനുഷ്യസ്നേഹി

സാമൂഹ്യ മാധ്യമങ്ങളും വിവരാവകാശ നിയമങ്ങളും ഇല്ലാത്ത കാലത്ത് തൃശ്ശൂരിൽ നിന്നിറക്കിയ നവാബ് എന്ന പത്രം അധികാര വർഗ്ഗത്തിന്‍റെ ഉറക്കം കൊടുത്താൻ തുടങ്ങിയത് അത്​, ഏറ്റെടുത്ത ഞെട്ടിപ്പിക്കുന്ന തെളിവുകളുടെ കുന്തമുനകൾ രാഷ്ട്രീയ നേതൃത്വത്തിന്‍റെ നേരെ തിരിഞ്ഞതോടെയാണ്​. കെ. കരുണാകരന്‍റെ അഴിമതി, അടിയ​ന്തരാവസ്​ഥ പൊലീസ്​ നടപടി, രാജന്‍റെ കൊലപാതകം, അങ്ങനെ ഏറ്റെടുത്ത കേസുകൾ ഏറെ. അതുകൊണ്ട്​ തന്നെ, നവാബ്​ രാജേ​ന്ദ്രൻ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, ഇതുവരെ എത്ര കേസുകൾ നടത്തി? അതിൽ എത്രയെണ്ണത്തിൽ ജയിച്ചു, എത്ര തോറ്റ​ു? എന്നാണ്​. ഇതിനു നവാബിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ''ഇതൊരു മത്സരപ്പരീക്ഷയല്ല. ഞാൻ ഇന്നേവരെ കൊടുത്ത ഒരു കേസും അടിസ്​ഥാനരഹിതം എന്നു പറഞ്ഞ്​ കേടതി തള്ളിക്കളഞ്ഞിട്ടില്ല. തെളിവുകളുടെ അപര്യാപ്​തതമൂലം പല കേസുകളും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്​. കോടതിക്കാവശ്യം തെളിവുകളുടെ സമ്പൂർണതയാണ്​''.

ടി.എ. രാജേന്ദ്രൻ എന്ന മനുഷ്യൻ തൃശ്ശൂർ കേന്ദ്രീകരിച്ച്​ നടത്തിയ പത്രത്തിന്‍റെ പേരാണ്​ നവാബ്​. പ​ത്രം പൊലീസ്​ വേട്ടയിൽ നിലച്ചു. ഇ​തോടെ പത്രത്തിന്‍റെ പേര്​ നവാബിനൊപ്പം ചേർന്നു.




 

നവാബ്​ രാജേന്ദ്രനായ കഥ

നവാബ് രാജേന്ദ്രൻ എന്ന ടി.എ. രാജേന്ദ്രൻ 1950ൽ കുഞ്ഞിരാമ പൊതുവാളിന്റെയും, ഭാർഗവിയമ്മയുടെയും മകനായി പയ്യന്നൂരിലാണ് ജനിച്ചത്. "നവാബ്‌" പത്രത്തിലൂടെ പത്രപ്രവർത്തന രംഗത്തേക്ക്‌ കടന്നുവന്ന രാജേന്ദ്രൻ അക്കാലത്തെ അഴിമതികളേ കുറിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

കോൺഗ്രസ് നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ മുഖ്യപ്രതിയാകുമായിരുന്നുവെന്ന്​ ആരോപിക്കപ്പെട്ട തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്‍റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌. അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി. പത്രം ഇല്ലാതായി. തുടർന്ന്​,

നീണ്ട അജ്ഞാത വാസത്തിനുശേഷം പുറത്തുവന്ന നവാബ്‌ രാജേന്ദ്രൻ അനീതിക്കെതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും, കോടതികളിലൂടെയുമായിരുന്നു. നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന്‌ അനുകൂലമായ വിധിയുണ്ടായി. കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റി.

കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം.പി. ഗംഗാധരന് നവാബിന്‍റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നു.




അഴിമതിക്കെതിരായ പ്രവർത്തനങ്ങൾ പരിഗണിച്ച് മാനവസേവാ അവാർഡ് ലഭിച്ചു. 2003 ഒക്ടോബർ 10ന് നവാബ്‌ രാജേന്ദ്രൻ അന്തരിച്ചു. ഈ സമര മുഖം കണ്ട മലയാളിമനസ്സിൽ നീളൻ കുപ്പായവും കട്ടി കണ്ണടയും കയ്യിൽ ഒരു പഴയ പെട്ടിയുമായി നവാബ് രാജേന്ദ്രൻ നിലകൊള്ളും. പക്ഷെ, ഇനി ആരുണ്ട്​, അത്തമൊരു കുപ്പായം അണിയാനെന്ന ചോദ്യം, കേരള രാഷ്​ട്രീയത്തിൽ മാത്രമല്ല, ഇന്ത്യൻ​ രാഷ്​ട്രീയത്തിലും പ്രസക്​തമാണ്​. പകരം വെക്കാനോ, അനുകരിക്കാ​നോ കഴിയാത്ത സാന്നിധ്യത്തിന്‍റെ പേരാണിന്ന്​ നവാബ്​ രാജേ​ന്ദ്രൻ. 

Tags:    
News Summary - Remembering Nawab Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.