തിരൂർ: മെസ്സിയും സംഘവും ലോക കിരീടം ചൂടിയ ഖത്തർ ഫുട്ബാൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നോവലെഴുതി അധ്യാപകൻ. മലയാളം, ഇംഗ്ലീഷ്, അറബി എന്നീ മൂന്നു ഭാഷകളിലും ഓഡിയോ, വീഡിയോ രൂപത്തിലുമാണ് നോവലിറങ്ങുന്നത്. മംഗലം ചേന്നര സ്വദേശിയായ റിഫാ ഷെലീസാണ് രചയിതാവ്. പുതുപ്പള്ളി ശാസ്ത എ.എൽ.പി. സ്കൂളിലെ അധ്യാപകനാണ്. ‘ഖനീസ-ഷോപ്പ് നമ്പർ 13എ, സൂഖ് വാഖിഫ്’ എന്നാണ് നോവലിന്റെ പേര്.
നോവലിന്റെ പ്രകാശനം ഖത്തറിൽ നടക്കും. മൂന്ന് ഷോട്ട്ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2012ൽ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള കേരള കലാമണ്ഡലം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചേന്നര പെരുന്തിരുത്തിയിലെ റിട്ട. പ്രഥമാധ്യാപകരായ സി.പി. സൈനുദ്ദീന്റെയും പി. ഫാത്തിമയുടെയും മകനാണ് റിഫാ ഷെലീസ്. ഭാര്യ: ഫിദ (അധ്യാപിക, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്). മകൻ: ഈലാഫ് സെയ്ൻ. സഹോദരങ്ങൾ: റസൽ ഷിറാസ്, ഡോ. റജൂൽ ഷാനിസ് (വൈസ് പ്രിൻസിപ്പൽ, പൊന്നാനി എം.ഇ.എസ് കോളജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.