ഖത്തർ ഫുട്ബാൾ ലോകകപ്പ് പശ്ചാത്തലത്തിൽ നോവലെഴുതി അധ്യാപകൻ
text_fieldsതിരൂർ: മെസ്സിയും സംഘവും ലോക കിരീടം ചൂടിയ ഖത്തർ ഫുട്ബാൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നോവലെഴുതി അധ്യാപകൻ. മലയാളം, ഇംഗ്ലീഷ്, അറബി എന്നീ മൂന്നു ഭാഷകളിലും ഓഡിയോ, വീഡിയോ രൂപത്തിലുമാണ് നോവലിറങ്ങുന്നത്. മംഗലം ചേന്നര സ്വദേശിയായ റിഫാ ഷെലീസാണ് രചയിതാവ്. പുതുപ്പള്ളി ശാസ്ത എ.എൽ.പി. സ്കൂളിലെ അധ്യാപകനാണ്. ‘ഖനീസ-ഷോപ്പ് നമ്പർ 13എ, സൂഖ് വാഖിഫ്’ എന്നാണ് നോവലിന്റെ പേര്.
നോവലിന്റെ പ്രകാശനം ഖത്തറിൽ നടക്കും. മൂന്ന് ഷോട്ട്ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2012ൽ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള കേരള കലാമണ്ഡലം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചേന്നര പെരുന്തിരുത്തിയിലെ റിട്ട. പ്രഥമാധ്യാപകരായ സി.പി. സൈനുദ്ദീന്റെയും പി. ഫാത്തിമയുടെയും മകനാണ് റിഫാ ഷെലീസ്. ഭാര്യ: ഫിദ (അധ്യാപിക, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്). മകൻ: ഈലാഫ് സെയ്ൻ. സഹോദരങ്ങൾ: റസൽ ഷിറാസ്, ഡോ. റജൂൽ ഷാനിസ് (വൈസ് പ്രിൻസിപ്പൽ, പൊന്നാനി എം.ഇ.എസ് കോളജ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.