പാരീസ്: ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മികച്ച കൃതികൾക്ക് നൽകുന്ന ഇൻറർനാഷനൽ ബുക്കർ പ്രൈസ് ഫ്രഞ്ച് എഴുത്തുകാരൻ ഡേവിഡ് ദിയോപിന്. അവസാന ലാപ്പിൽ അഞ്ച് എഴുത്തുകാരെ പിന്നിലാക്കിയാണ് ദിയോപ് 70,000 ഡോളർ തുകയുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഒന്നാം ലോകയുദ്ധകാലത്ത് ഫ്രാൻസിെൻറ അധിനിവേശത്തെ ചെറുക്കുന്ന സെനഗൽ സൈനികെൻറ കഥ പറയുന്ന അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈ സ് ബ്ലാക്ക് എന്ന നോവലാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. വംശീയതയും കോളനിവത്കരണവും തമ്മിലുള്ള സംഘർഷമാണ് നോവലിലെ ഇതിവൃത്തം. ആദ്യമായാണ് ഒരു ഫ്രഞ്ച് എഴുത്തുകാരന് ഇൻറർനാഷനൽ ബുക്കർ പ്രൈസ് ലഭിക്കുന്നത്. 2018ലാണ് നോവൽ പ്രസിദ്ധീകരിച്ചത്.
ഫ്രാൻസിൽ ജനിച്ച ദിയോപ് സെനഗലിലാണ് വളർന്നത്. ദക്ഷിണ ഫ്രാൻസിലെ യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. യുദ്ധം, പ്രണയം, ഉന്മാദം എന്നിവയെ കുറിച്ച് വിവരിക്കുന്ന നോവലിന് സംഭ്രാന്തമായ ശക്തിയുണ്ടെന്ന് പുരസ്കാര നിർണയ കമ്മിറ്റിയിലെ വിധികർത്താക്കളിൽ ഒരാളായ ലൂസി ഹഗ്സ് ഹാലറ്റ് വിലയിരുത്തി. സാഹിത്യത്തിന് അതിരുകളില്ലെന്നാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ തെളിഞ്ഞതെന്നും അതിയായ സന്തോഷമുണ്ടെന്നും ദിയോപ് പ്രതികരിച്ചു. പുസ്തകം വിവർത്തനം ചെയ്ത അന്ന മൊഷോവാകിസിന് പുരസ്കാരത്തുകയുടെ പകുതി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.