കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: 45ാമ​ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക് മി​ശ്റ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. 29 രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​സാ​ധ​ക​ർ പു​സ്ത​ക​മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 18 അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളും 11 വി​ദേ​ശ രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. 404 പ​ബ്ലി​ഷി​ങ് ക​മ്പ​നി​ക​ളും 117 മ​റ്റു പ​ങ്കാ​ളി​ക​ളും മേ​ള​ക്കെ​ത്തി​യി​ട്ടു​ണ്ട്.

വി​വ​ര-​സാം​സ്കാ​രി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​ണ് പു​സ്ത​കോ​ത്സ​വ​മെ​ന്ന് മ​ന്ത്രി സൂ​ചി​പ്പി​ച്ചു. പു​സ്ത​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ര​ച​ന​ക​ളും ക​ഴി​വും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് പു​സ്ത​കോ​ത്സ​വ​ത്തി​ലൂ​ടെ തു​റ​ന്നു​കി​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ പു​സ്ത​ക​ങ്ങ​ൾ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഫ​ല​സ്തീ​നി​യ​ൻ സം​സ്കാ​ര​ത്തെ​യും ച​രി​ത്ര​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പു​തി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് അ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​റ​ബ് ബു​ദ്ധി​ജീ​വി​ക​ൾ, അ​റ​ബ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, എ​ഴു​ത്തു​കാ​ർ, വാ​യ​ന​ക്കാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ഉ​ദ്ഘാ​ട​ന ദി​വ​സം മേ​ള സ​ന്ദ​ർ​ശി​ച്ചു. പാ​ന​ൽ ഡി​സ്ക​ഷ​ൻ, വ​ർ​ക്​​ഷോ​പ്പു​ക​ൾ, സ്റ്റോ​റി ടെ​ല്ലി​ങ്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. 1975 ന​വം​ബ​ർ ഒ​ന്നി​നാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ആ​ദ്യ പ​തി​പ്പ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് എ​ല്ലാ വ​ർ​ഷ​വും തു​ട​ർ​ന്നു​പോ​ന്നു. കോ​വി​ഡ് കാ​ര​ണം ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം മേ​ള ന​ട​ന്നി​രു​ന്നി​ല്ല.

Tags:    
News Summary - Kuwait International Book Fair begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT