അ​ക്ഷ​ര മ​ഹാ​മേ​ള​ക്ക്​ ഇ​ന്ന്​ തു​ട​ക്കം; ഷാർജ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​യി​ര​ങ്ങ​ളെ​ത്തും

ദു​ബൈ: അ​ക്ഷ​ര​ലോ​കം അ​റ​ബ്​ നാ​ട്ടി​ലേ​ക്കൊ​ഴു​കി​യെ​ത്തു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്റെ 41ാം എ​ഡി​ഷ​ന്​ ബു​ധ​നാ​ഴ്ച​ തു​ട​ക്കം. 12 ദി​വ​സം നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2213 പ്ര​സാ​ധ​ക​രെ​ത്തും. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​വം​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന​ട​ക്കം പ്ര​ഗ​ത്ഭ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും പ​​ങ്കെ​ടു​ക്കും. ഇ​റ്റ​ലി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ​ അ​തി​ഥി രാ​ജ്യം. 'വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക' എ​ന്ന പ്ര​മേ​യ​മാ​ണ്​ ഇ​ത്ത​വ​ണ പു​സ്ത​കോ​ത്സ​വം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​ത്ത്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സാ​ധ​ക​ർ ഈ ​സീ​സ​ണി​ൽ പു​തി​യ​താ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​ണ്ട്. മേ​ള​യി​ൽ ന​ട​ക്കു​ന്ന 1047 പ​രി​പാ​ടി​ക​ൾ​ക്ക്​ 57 രാ​ജ്യ​ങ്ങ​ളി​ലെ 129 അ​തി​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ആ​കെ 15 ല​ക്ഷം പു​സ്ത​ങ്ങ​ളാ​ണ്​ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. 1298 അ​റ​ബ്​ പ്ര​സാ​ധ​ക​ർ​ക്ക്​ പു​റ​മെ 915 അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രും പ​​ങ്കെ​ടു​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്, 339 പേ​ർ. അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​സാ​ധ​ക​ർ എ​ത്തു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്, 112 പേ​ർ. യു.​കെ​യി​ൽ നി​ന്ന്​ 61 ​പ്ര​സാ​ധ​ക​രും എ​ത്തും.

പ്ര​മു​ഖ അ​റ​ബ്​ എ​ഴു​ത്തു​കാ​ർ​ക്കു​​പു​റ​മെ, 2022ലെ ​ബു​ക്ക​ർ പ്രൈ​സ്​ ജേ​താ​വും ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​യു​മാ​യ ഗീ​താ​ഞ്​​ജ​ലി ശ്രീ(​ഗീ​താ​ഞ്ജ​ലി പാ​ണ്ഡേ), പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ദീ​പ​ക്​ ചോ​പ്ര, ലി​ങ്ക​ൺ പി​യേ​ഴ്​​സ്, രൂ​പി കൗ​ർ, പി​​കോ അ​യ്യ​ർ, മേ​ഘ​ൻ ഹെ​സ്​ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന അ​തി​ഥി​ക​ളാ​യെ​ത്തും. പു​സ്ത​കോ​ത്സ​വ​ത്തി​ലേ​ക്ക്​ മ​ല​യാ​ള​ത്തി​ൽ​നി​ന്ന്​ സാ​മൂ​ഹി​ക, സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ​ത്തും. സു​നി​ൽ പി. ​ഇ​ള​യി​ടം മു​ത​ൽ ന​ട​ൻ ജ​യ​സൂ​ര്യ വ​രെ​യു​ള്ള നീ​ണ്ട നി​ര​യാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​ന്​ എ​ത്തു​ന്ന​ത്. ന​വം​ബ​ർ 10നാ​ണ്​ ജ​യ​സൂ​ര്യ എ​ത്തു​ക. ഒ​പ്പം സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ്​ സെ​ന്നു​മു​ണ്ടാ​കും.

സാ​ഹി​ത്യ രം​ഗ​ത്തു​നി​ന്ന്​ ന​വം​ബ​ർ അ​ഞ്ചി​ന്​ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ, ആ​റി​ന്​ സു​നി​ൽ പി. ​ഇ​ള​യി​ടം, 12ന്​ ​ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ്​, 13ന്​ ​സി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. രാ​ഷ്​​ട്രീ​യ രം​ഗ​ത്തു​നി​ന്ന്​ അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി, ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, കോ​ൺ​ഗ്ര​സ്​ നേ​താ​വ് എം.​എം. ഹ​സ​ൻ തു​ട​ങ്ങി​യ​വ​രും എ​ത്തി​ച്ചേ​രും. ഉ​ഷ ഉ​തു​പ്പ് ത​ന്‍റെ ആ​ത്മ​ക​ഥ​യു​മാ​യി ന​വം​ബ​ർ 12ന്​ ​ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കാ​നെ​ത്തും. രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ര​സ​മു​ക​ളു​ങ്ങ​ളു​മാ​യി ന​വം​ബ​ർ നാ​ലി​ന്​ ഷെ​ഫ് വി​ക്കി ര​ത്‌​നാ​നി, അ​ഞ്ചി​ന്​ ഷെ​ഫ് അ​ർ​ച്ച​ന ദോ​ഷി, 11ന്​ ​ഷെ​ഫ് അ​ന​ഹി​ത ധോ​ണ്ടി എ​ന്നി​വ​രും പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യും.

 റൈറ്റേഴ്​സ്​ ഫോറത്തിൽ ഇന്ന്​

  • ഉ​ച്ച 2.00: പു​സ്​​ത​ക പ്ര​കാ​ശ​നം: 'ദ ​ബേ​ഡ്​​സ്​ ഓ​ഫ്​ കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി കാ​മ്പ​സ്​' -ഡോ. ​സു​ബൈ​ർ
  • ഉ​ച്ച 2.30: പു​സ്​​ത​ക പ്ര​കാ​ശ​നം: കു​പ്പി​ച്ചി​ല്ലും വൈ​ര​ക്ക​ല്ലും -മു​ഹ​മ്മ​ദ്​ ശ​മീം
  • വൈ​കു. 3.00: പു​സ്​​ത​ക പ്ര​കാ​ശ​നം: സ​യ്യി​ദി​ന്റെ സൂ​ക്​​ത​ങ്ങ​ൾ -മു​ീ​ബ്​ ജ​യ്​​ഹൂ​ൻ
  • വൈ​കു. 3.30: പ്ര​ഭാ​ഷ​ണം: 'പു​തു​ലോ​ക​ക്ര​മ​ത്തി​ൽ യു.​എ​ന്നി​ന്‍റെ പ​ങ്ക്​' -ഡോ. ​മു​കേ​ഷ്​ ക​പി​ൽ
  • വൈ​കു. 4.30: പു​സ്​​ത​ക പ്ര​കാ​ശ​നം: ദേ​വ​ബ​ന്ധ​നം, യാ​ത്രാ​പു​സ്ത​ക​ത്തി​ൽ ചി​ല പ​രി​ചി​ത​ർ -ഇ​ബ്രാ​ഹീം കു​ട്ടി, അ​നു സി​നു​ബാ​ൽ
  • വൈ​കു. 5.00: പു​സ്​​ത​ക പ്ര​കാ​ശ​നം: 'വി​ഷ​ൻ ഓ​ൺ ബോ​ഡ്​' -ആ​ര​തി നാ​യ​ർ
  • വൈ​കു. 5.30: പു​സ്​​ത​ക പ്ര​കാ​ശ​നം: മ​ന​സ്സ്​ ഒ​രു വി​സ്മ​യം -ദി​നേ​ശ്​ മു​ങ്ങ​ത്ത്​
  • വൈ​കു. 6.00: പു​സ്​​ത​ക പ്ര​കാ​ശ​നം: പ്ര​ഫ. ജ​യ​ല​ക്ഷ്​​മി
  • വൈ​കു. 6.30: പു​സ്​​ത​ക പ്ര​കാ​ശ​നം: മൃ​ഗ​പ​രി​ണാ​മം, ഇ​നി​യും നി​ല​ക്കാ​ത്ത സാ​വേ​രി -സാ​ജി​ദ്​ കൊ​ടി​ഞ്ഞി, ര​മ്യ ഇ.​ആ​ർ
  • രാ​ത്രി 7.00: പു​സ്​​ത​ക പ്ര​കാ​ശ​നം: 'ദ ​ആ​ർ​ട്ട്​ ഓ​ഫ്​ മൈ ​ഹാ​ർ​ട്ട്​' (പെ​യി​ൻ​റി​ങ്), അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​സ്ത​കം- കോ​ട്ട​യം ന​സീ​ർ, ഹ​ണി ഭാ​സ്ക​ര​ൻ
  • രാ​ത്രി 7.30: പു​സ്​​ത​ക പ്ര​കാ​ശ​നം: പാ​ട്ടോ​ർ​മ​ക​ൾ-​ഗീ​താ​ഞ്​​ജ​ലി രാ​ഗേ​ഷ്​
  • രാ​ത്രി 8.00: പു​സ്​​ത​ക പ്ര​കാ​ശ​നം: ഋ​തു​ഭേ​ദ​ങ്ങ​ൾ -ആ​ന്‍റ​ണി ത​ര​ക​ൻ ജോ​ർ​ജ്​
  • രാ​ത്രി 8.30: പു​സ്​​ത​ക പ്ര​കാ​ശ​നം: പെ​യ്​​തൊ​ഴി​ഞ്ഞ മേ​ഘ​ങ്ങ​ൾ, 'ദ ​സി​സ്റ്റ​ർ​ഹു​ഡ്​ ഓ​ഫ്​ ക്രോ​ണി​ക്​​ൾ' -മ​ഹാ​ല​ക്ഷ്മി, ആ​ര്യ നാ​യ​ർ
  • രാ​ത്രി 9.00: പു​സ്​​ത​ക പ്ര​കാ​ശ​നം: ആ​ത്മ​പ്രീ​തി -ക​മ​റു​ദ്ദീ​ൻ റ​ഫീ​ഖ്​
  • രാ​ത്രി 9.30: പു​സ്​​ത​ക പ്ര​കാ​ശ​നം: യു​ദ്ധ​വും മ​റ്റു ക​ഥ​ക​ളും -ഫെ​ബി​ൻ ജോ​ൺ
  • രാ​ത്രി 10.00: പു​സ്​​ത​ക പ്ര​കാ​ശ​നം: സി.​കെ. ​ശ്രീ​ധ​ര​ൻ
Tags:    
News Summary - Thousands to attend Sharjah International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT