തിരുവനന്തപുരം: കേരള ഫോക്ലോർ അക്കാദമിയുടെ 2022ലെ അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 11 ഫെലോഷിപ്പുകളും 14 ഗുരുപൂജ പുരസ്കാരങ്ങളും 107 ഫോക്ലോർ അവാർഡുകളും 17 യുവ പ്രതിഭ പുരസ്കാരങ്ങളും രണ്ട് ഗ്രന്ഥരചന പുരസ്കാരങ്ങളും ഒരു ഡോക്യുമെന്ററി പുരസ്കാരവും അഞ്ച് എം.എ ഫോക്ലോർ ഒന്നാം റാങ്ക് അവാർഡുകളുമടക്കം 157 പേർക്കാണ് ഇക്കുറി പുരസ്കാരം.
ഡോ.ബി. രവികുമാർ, പ്രഫ. എം.വി. കണ്ണൻ, ഡോ. കെ.എം. ഭരതൻ, എ.വി. അജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്. ഫെലോഷിപ്പിന് 15,000 രൂപയും ഗുരുപൂജ-ഗ്രന്ഥരചന-ഡോക്യുമെന്ററി വിഭാഗങ്ങൾക്ക് 7500 രൂപയും യുവ പ്രതിഭ പുരസ്കാരം-എം.എ ഫോക്ലോർ റാങ്ക് എന്നിവക്ക് 5000 രൂപയുമാണ് കാഷ് അവാർഡ്.
ഫെലോഷിപ് നേടിയവർ:
തെയ്യം- എ.വി. കുഞ്ഞിരാമൻ പെരുമലയൻ, കണ്ണൂർ
തെയ്യം- കുഞ്ഞിരാൻ പെരുവണ്ണാൻ, കണ്ണൂർ
പടയണി- പി.ടി. പ്രസന്നകുമാർ, പത്തനംതിട്ട
ചവിട്ടുനാടകം-ഡോ. ഫാദർ.വി.പി.ജോസഫ്, ആലപ്പുഴ
കോൽക്കളി-ആർ.എൻ. പീറ്റക്കണ്ടി, കോഴിക്കോട്
പൊറാട്ട്നാടകം- പി.വി നാരായണൻ, പാലക്കാട്
പൂരക്കളി-സി.വി കുഞ്ഞിരാമൻ പണിക്കർ, കണ്ണൂർ
വേലകളി- പി.എം. നാരായണ കൈമൾ, കോട്ടയം
അർജുനനൃത്തം-എം.ജി.സജികുമാർ, കോട്ടയം
ചെങ്കൽ ശില്പം- കെ.വി.പത്മനാഭപ്പണിക്കർ മണിയാണി, കണ്ണൂർ
കണ്യാർകളി-പി.യു. ഉണ്ണി, പാലക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.