സുനിൽ പരമേശ്വരൻ എഴുതിയ അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു. സുനിൽ പരമേശ്വർ ഫേസ്ബുക്കിലൂടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 'ദിഗംബരൻ' എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ഫഹദ് ഫാസിൽ ചിത്രമായ 'അതിരൻ' സംവിധാനം ചെയ്ത വിവേകാണ് 'ദിഗംബരൻ' നിനിമയും സംവിധാനം ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ധനുഷ്കോടിയിലും ഹിമാലയത്തിലുമായി ചിത്രീകരണം നടക്കും. ഒരു നോവലിനെ ആധാരമാക്കി രണ്ട് സിനിമയുണ്ടാകുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് സുനിൽ പരമേശ്വർ പറയുന്നു. സിനിമയിൽ ദിഗംബരന്‍റെ മറ്റൊരു മുഖം കാണാമെന്നാണ് ഇദ്ദേഹം പറയുന്നത്.
മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലായ 'അനന്തഭദ്രം' പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2005ൽ ഇതേപേരിൽ സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.